മുഖ്യമന്ത്രി സ്റ്റാലിന്‍ ആകാന്‍ ശ്രമിക്കുന്നു; ജനാധിപത്യ അവകാശങ്ങള്‍ അടിച്ചമര്‍ത്തുന്നു: ചെന്നിത്തല

Published : Oct 27, 2018, 10:09 AM IST
മുഖ്യമന്ത്രി സ്റ്റാലിന്‍ ആകാന്‍ ശ്രമിക്കുന്നു; ജനാധിപത്യ അവകാശങ്ങള്‍ അടിച്ചമര്‍ത്തുന്നു: ചെന്നിത്തല

Synopsis

സര്‍ക്കാര്‍ ഗ്യാലറികള്‍ക്ക് വേണ്ടി കളിക്കരുതെന്നും അക്രമസംഭവങ്ങളില്‍ പങ്കാളിത്തമുണ്ടെന്ന് ഉറപ്പിച്ച ശേഷമേ ആളുകളെ അറസ്റ്റ് ചെയ്യാവൂ എന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. 

തിരുവനന്തപുരം:നാമജപ യാത്രയിൽ ഉൾപ്പെട്ടവരെ അറസ്റ്റ് ചെയ്യാനുള്ള നടപടി ഫാസിസമെന്ന് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി സ്റ്റാലിൻ ആകാൻ ശ്രമിക്കുകയാണെന്നും ജനാധിപത്യ അവകാശങ്ങളെ അടിച്ചമർത്തുകയാണെന്നും ചെന്നിത്തല ആരോപിച്ചു. വീട്ടമ്മമാരെ അറസ്റ്റ് ചെയ്യാൻ മുതിരുന്നത് ഫാസിസമെന്നും രമേശ് ചെന്നിത്തല.

ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷങ്ങളില്‍ പൊലീസ് നടപടി കടുപ്പിച്ചതിന് പിന്നാലെ കൂട്ട അറസ്റ്റില്‍ കേരള ഹൈക്കോടതി ഇന്നലെ വിമര്‍ശനമുന്നയിച്ചിരുന്നു. സര്‍ക്കാര്‍ ഗ്യാലറികള്‍ക്ക് വേണ്ടി കളിക്കരുതെന്നും അക്രമസംഭവങ്ങളില്‍ പങ്കാളിത്തമുണ്ടെന്ന് ഉറപ്പിച്ച ശേഷമേ ആളുകളെ അറസ്റ്റ് ചെയ്യാവൂ എന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. 

തെറ്റു ചെയ്യാത്തവരെ അറസ്റ്റ് ചെയ്താൽ  വലിയ വില നൽകേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി. അക്രമ സംഭവങ്ങളിൽ സംസ്ഥാനത്തു നടക്കുന്ന കൂട്ടഅറസ്റ്റ് നിയമവിരുദ്ധമാണെന്ന് കാണിച്ച് സമർപ്പിക്കപ്പെട്ട ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടത്.


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഡെപ്യൂട്ടി മേയർ സ്ഥാനം പങ്കിടാൻ ധാരണയില്ല; മുസ്ലിം ലീഗിന്റെ ഡെപ്യൂട്ടി മേയർ അവകാശവാദം തള്ളി എറണാകുളം ഡിസിസി
'ഭ്രാന്ത് കൊണ്ട് വെറുപ്പുണ്ടാക്കുന്നവരെ എന്താണ് പറയേണ്ടത്'?; കരോൾ സംഘങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ ക്ലീമിസ് കത്തോലിക്കാ ബാവ