'കെട്ടിടം ആരോ​ഗ്യമന്ത്രി തള്ളിയിട്ടതല്ല, അനാസ്ഥ മൂലം താഴെ വീണതാണ്': രമേശ് ചെന്നിത്തല

Published : Jul 06, 2025, 06:40 PM IST
Ramesh Chennithala

Synopsis

നമ്പർ വൺ ആണെന്ന് വരുത്തി തീർക്കാനുള്ള വ്യ​ഗ്രതയ്ക്കിടയിലാണ് അപകടമുണ്ടായതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

തിരുവനന്തപുരം: കെട്ടിടം ആരോ​ഗ്യമന്ത്രി തള്ളിയിട്ടതല്ലെന്നും അനാസ്ഥ മൂലം താഴെ വീണതാണെന്നും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നമ്പർ വൺ ആണെന്ന് വരുത്തി തീർക്കാനുള്ള വ്യ​ഗ്രതയ്ക്കിടയിലാണ് അപകടമുണ്ടായതെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ആരോഗ്യവകുപ്പ് കുത്തഴിഞ്ഞ നിലയിലാണ്. ജനങ്ങൾ അസ്വസ്ഥരാണ്. സാധാരണക്കാർക്ക് അമേരിക്കയിൽ പോയി ചികിത്സിക്കാൻ പറ്റില്ല. സിസ്റ്റം ശരിയാക്കാൻ ബാധ്യതയുള്ള മന്ത്രി എന്തുകൊണ്ട് ചെയ്യുന്നില്ലെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

മെഡിക്കൽ കോളേജ് സംഭവത്തിൽ അന്വേഷണം നടത്തണം. ആരോഗ്യ മേഖലയുടെ വീഴ്ചയാണ് ഈ ഭയത്തിന് കാരണം. ആരോഗ്യമേഖലയുടെ സോഷ്യൽ ഓഡിറ്റിംഗ് നടപ്പാക്കണം. കെട്ടിടം മന്ത്രി തള്ളിയിട്ടത് അല്ല. ഭരണവൈകല്യം കൊണ്ടാണ് താഴെ വീണത്. ചാണ്ടി ആംബുലൻസ് തടഞ്ഞത് വൈകാരികമായി കണ്ടാൽ മതിയെന്ന് പറഞ്ഞ രമേശ് ചെന്നിത്തല മന്ത്രിമാരെ തടഞ്ഞ് സമരം ചെയ്തവരാണ് ഡിവൈഎഫ്ഐക്കാർ എന്നും ചൂണ്ടിക്കാട്ടി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നാലംഗങ്ങളുള്ള ആർഎംപി വിട്ടുനിന്നു, ബിജെപിയും യുഡിഎഫും മത്സരിച്ചു; കുന്നംകുളത്ത് മൂന്നാം തവണയും ഭരണം പിടിച്ച് എൽഡിഎഫ്
പോക്സോ കേസില്‍ പ്രതിയായ 23 കാരനും മുത്തശ്ശിയും ഉൾപ്പെടെ മൂന്ന് പേർ തൂങ്ങി മരിച്ച നിലയിൽ, സംഭവം കൂത്തുപറമ്പിൽ