
കൊൽക്കത്ത: കൊൽക്കത്തയിലെ ലോ കോളേജിൽ വിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തിൽ അക്രമികൾ വിദ്യാർത്ഥിനിയെ ആക്രമിച്ചത് കൃത്യമായ പ്ലാനിംഗോടെയെന്ന് റിപ്പോർട്ട്. ക്രൂരമായ ആക്രമണത്തിന് ശേഷം ജൂൺ 25ന് സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിൽ മണിക്കൂറുകളോളമാണ് മൂന്നംഗ സംഘം മദ്യപിച്ചതെന്നാണ് പൊലീസ് വിശദമാക്കിയതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ടിൽ വിശദമാക്കുന്നത്. മനോജിത് മിശ്ര, പ്രമിത് മുഖർജി, സൈബ് അഹമ്മദ് എന്നിവർ സുരക്ഷാ ജീവനക്കാരനോട് അത്താഴം കഴിക്കാൻ പോകുമ്പോൾ ഒച്ചയുണ്ടാണ്ടാക്കരുതെന്ന് ഭീഷണിപ്പെടുത്തിയെന്നും പൊലീസ് വിശദമാക്കുന്നത്. നടന്ന സംഭവത്തേക്കുറിച്ച് പുറത്ത് പറഞ്ഞ് പോകരുതെന്നാണ് സുരക്ഷാ ജീവനക്കാരനായ പിനാകി ബാനർജിയോട് മൂന്നംഗ സംഘം വിശദമാക്കിയത്. ഇതിന് ശേഷം ഇഎം ബൈപ്പാസിലുള്ള ധാബയിൽ പോയി അത്താഴം കഴിച്ച് അക്രമം നടന്നയിടത്തേക്ക് മടങ്ങി എത്തിയവർ പിറ്റേന്ന് രാവിലെയാണ് ഇവിടെ നിന്ന് മടങ്ങിയത്.
പെട്ടന്നുണ്ടായ പ്രകോപനത്തേതുടർന്നാണ് കൂട്ട ബലാത്സംഗം നടന്നതല്ലെന്ന് വിശദമാക്കുന്നതാണ് തെളിവുകളെന്നാണ് പൊലീസ് വിശദമാക്കുന്നത്. മൂന്ന് പേരും തമ്മിൽ കുറ്റകൃത്യം നടക്കുന്നതിന് മുൻപ് തുടർച്ചയായി ഫോണിൽ സംസാരിച്ചതിന്റെ തെളിവും പൊലീസിന് ലഭ്യമായിട്ടുണ്ട്. ജൂൺ 26ന് നേരത്തെ തന്നെ സഹായിച്ചിട്ടുള്ള സ്വാധീനമുള്ള വ്യക്തിയെ പ്രധാനപ്രതി മനോജിത് മിശ്ര സഹായം തേടി സമീപിച്ചിരുന്നുവെന്നും പൊലീസ് വിശദമാക്കുന്നത്. ഇതിന് പിന്നാലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തന്റെ ഉപദേഷ്ടാക്കളുമായി മനോജിത് മിശ്ര സംസാരിച്ചിരുന്നു. കരായ പൊലീസ് സ്റ്റേഷന് സമീപത്തും മനോജിത് എത്തിയിരുന്നു. കേസ് മൂടിവയ്ക്കാനും രക്ഷപ്പെടാനുള്ള ശ്രമങ്ങളും മനോജിത് നടത്തിയെന്നാണ് മൊബൈൽ ഡാറ്റ വിശദമാക്കുന്നത്.
സെക്യൂരിറ്റി ഗാർഡിന്റെ മുറിയിൽ പതിവായി മദ്യ സല്‍ക്കാരം നടക്കാറുണ്ടായതിനാല്‍ തനിക്ക് സംശയമൊന്നും തോന്നിയില്ലെന്നാണ് ചോദ്യം ചെയ്യലിൽ സെക്യൂരിറ്റി ജീവനക്കാരൻ മൊഴി നൽകിയിട്ടുള്ളത്. ആവശ്യത്തിന് വെള്ളവും വൃത്തിയുള്ള ബെഡ് ഷീറ്റും തയ്യാറാക്കി വയ്ക്കാന്‍ മനോജിത് സെക്യൂരിറ്റി ജീവനക്കാരനോട് ആവശ്യപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് വിശദമാക്കുന്നത്. വെള്ളിയാഴ്ച അന്വേഷണ സംഘം നാലു പ്രതികളെയും സ്ഥലത്തെത്തിച്ച് കുറ്റകൃത്യം പുനസൃഷ്ടിച്ചിരുന്നു. വന്‍ സുരക്ഷയിലാണ് പ്രതികളെ പൊലീസ് സംഭവ സ്ഥലത്തെത്തിച്ചത്. കേസില്‍ വെള്ളിയാഴ്ച അലിപൂർ കോടതിയിൽ ഹാജരാക്കിയ സെക്യൂരിറ്റി ജീവനക്കാരന്‍ പിനാകി ബാനര്‍ജിയെ ജൂലൈ 8 വരെ വീണ്ടും പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം