മുൻ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ ആത്മഹത്യ: പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല

Web Desk |  
Published : Jun 16, 2018, 10:52 AM ISTUpdated : Oct 02, 2018, 06:35 AM IST
മുൻ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ ആത്മഹത്യ: പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് ചെന്നിത്തല

Synopsis

മുൻ പഞ്ചായത്ത്‌ പ്രസിഡന്റിന്റെ ആത്മഹത്യ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല

കൊച്ചി: എളങ്കുന്നപ്പുഴ മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് വികെ. കൃഷ്ണന്‍റെ മരണത്തില്‍ പൊലീസ് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആത്മഹത്യ കുറിപ്പിന്‍റെ അടിസ്ഥാനത്തില്‍ ഉത്തരവാദികളെ കണ്ടെത്തണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 

ആത്മഹത്യ ചെയ്ത വി.കെ. കൃഷ്ണന്‍റെ ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ രാത്രിയോടെയാണ് രമേശ് ചെന്നിത്തല എളങ്കുന്നപ്പുഴയിലെ വീട്ടിലെത്തിയത്. ബന്ധുക്കള്‍ കൃഷ്ണന്‍റെ ആത്മഹത്യ കുറിപ്പും പ്രതിപക്ഷ നേതാവിനെ വായിച്ചു കേള്‍പ്പിച്ചു. അന്വേഷണം വേണ്ടെന്നത് കുടുംബത്തിന്‍റെ വൈകാരിക തീരുമാനമാണ്. എന്നാല്‍, നിയമപരമായി അന്വേഷണം നടത്താന്‍ പൊലീസിന് ബാധ്യതയുണ്ടെന്ന് ചെന്നിത്തല മാധ്യമങ്ങളോട് പറ‍‌‌ഞ്ഞു.

അതേസമയം, കുടുംബപരമായ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും പാര്‍ട്ടിയിലുണ്ടായ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും വികെ. കൃഷ്ണന്‍റെ സഹോദരി പുത്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തന്നെ പുകച്ചു പുറത്തുചാടിയ്ക്കാന്‍ പാര്‍ട്ടി പ്രാദേശിക നേതൃത്വം ശ്രമിക്കുകയാണെന്നായിരുന്നു കൃഷ്ണന്‍റെ ആത്മഹത്യാ കുറിപ്പിലുണ്ടായിരുന്നത്. ആത്മഹത്യാ കുറിപ്പിലെ പരാമമര്‍ശങ്ങളെക്കുറിച്ച് പാര്‍ട്ടി തലത്തില്‍ അന്വേഷണം നടത്തുമെന്ന് എസ്. ശര്‍മ്മ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് പൊലീസ് അന്വേഷണം എന്ന ആവശ്യം ശക്തമാകുന്നത്.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇനി ചരിത്രം, പുതിയ വിബി ജി റാം ജി ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചു
അലൻ മുൻപും ചിത്രപ്രിയയെ കൊല്ലാൻ ശ്രമം നടത്തി, പെൺകുട്ടിയെ കൊലപ്പെടുത്തിയ കല്ലിന് 22 കിലോ ഭാരം, വേഷം മാറി രക്ഷപ്പെടൽ, കൂടുതൽ വിവരങ്ങൾ പുറത്ത്