
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ളോക്ക് സെക്രട്ടറി ഷൂഹൈബിനെ സിപിഎം അക്രമികള്‍ വെട്ടിക്കൊന്ന സംഭവം മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ചുവപ്പ് ഭീകരതയുടെ തേര്‍വാഴ്ചയാണ് കണ്ണൂരില്‍ നടക്കുന്നത്. പൊലീസിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ നിയമവാഴ്ചയെ സിപിഎം കൈയ്യിലെടുത്തിരിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു. വ്യാഴാഴ്ച ചെന്നിത്തല കണ്ണൂര്‍ സന്ദര്‍ശിക്കും.
ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം 21 രാഷ്‌ട്രീയ കൊലപാതകങ്ങളാണ് കണ്ണൂരില്‍ അരങ്ങേറിയത്. മറ്റു രാഷ്‌ട്രീയ പാര്‍ട്ടികളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെയുള്ള ഭീകര പ്രവര്‍ത്തനമാണ് കണ്ണൂരില്‍ സിപിഎം നടത്തുന്നത്. ഷൂഹൈബിന്റെ നിഷ്‌ഠൂരമായ കൊലപാതകം ഞെട്ടിപ്പിക്കുന്നതും, വേദനിപ്പിക്കുന്നതുമാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആത്മസംയമനം കൈവെടിയരുതെന്നും രമേശ് ചെന്നിത്തല അഭ്യര്‍ത്ഥിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam