
വരാപ്പുഴ: ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസ് അന്വേഷണം പര്യാപ്തമല്ല. വിഷയത്തിൽ ആഭ്യന്തര വകുപ്പിന്റെ ചുമതല ഉള്ള മുഖ്യമന്ത്രി പ്രതികരിക്കണമെന്നും ചെന്നിത്തല പറഞ്ഞു. വരാപ്പുഴയില്‍ പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന മരിച്ച ശ്രീജിത്തിന്‍റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ സർക്കാർ അധികാരത്തിൽ ഏറിയ ശേഷം നടക്കുന്ന ആറാമത്തെ കസ്റ്റഡി മരണമാണിത്. ആരോപണം നേരിടുന്ന മുഴുവൻ പോലീസുകാരെയും സര്‍വീസില്‍ നിന്ന് മാറ്റിനിര്‍ത്തണം.
കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരവും ശ്രീജിത്തിന്റെ ഭാര്യക്ക് ജോലിയും നൽകാൻ സർക്കാർ തയ്യാറാകണം. പ്രതികൾ മൊഴി നൽകുന്നതിൽ ഉണ്ടായ വൈരുധ്യങ്ങൾ അടക്കം കേസിൽ വിശദമായ അന്വേഷണം വേണം. അല്ലാത്ത പക്ഷം പ്രതിഷേധപരിപാടിയിലേക്ക് കടക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam