'ഇഡി പരിശോധന സംബന്ധിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല, പൊലീസിനെയോ ആഭ്യന്തര വകുപ്പിനെയോ മുൻകൂർ അറിയിച്ചില്ല': രമേശ് ചെന്നിത്തല

Published : May 27, 2026, 06:54 PM ISTUpdated : May 27, 2026, 08:44 PM IST
ramesh chennithala

Synopsis

തിരുവനന്തപുരത്ത് ഉണ്ടായത് ആസൂത്രിത ആക്രമണമാണെന്നും കർശന നടപടിയെടുക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചു.

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഇഡി പരിശോധന സംബന്ധിച്ച് ഒരു വിവരവും ‌ഉണ്ടായിരുന്നില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പൊലീസിനെയോ ആഭ്യന്തരവകുപ്പിനെയോ മുൻകൂറായി അറിയിച്ചില്ല. ഇഡിക്കെതിരെ ഉണ്ടായത് ആസൂത്രിത ആക്രമണമാണെന്നും കർശന നടപടിയെടുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആളുകള്‍ കൂടിയപ്പോള്‍ ക്രമസമാധാന പരിപാലനത്തിന് പൊലീസ് ഇടപെട്ടു. പൊലീസിൽ കുറ്റമില്ലെന്നും പൊലീസ് സമയോചിതമായി ഇടപെട്ടുവെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി. മുൻകൂട്ടി അറിയിച്ചിരുന്നെങ്കിൽ പ്രതിരോധിക്കാമായിരുന്നു. 

നിയമം കയ്യിൽ എടുക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞ ചെന്നിത്തല പ്രകടനം നടത്തുന്നതിന് എതിരല്ലെന്നും കൂട്ടിച്ചേര്‍ത്തു. എല്ലാത്തിനും പരിധി ഉണ്ട്. ഇനിയും പ്രതികളെ പിടികൂടാൻ ഉണ്ട്. നിയമവാഴ്ച തകർക്കാൻ രണ്ട് ദിവസമായി നീക്കം നടക്കുന്നുണ്ട്. എത്ര ഉന്നതൻ എങ്കിലും നിയമം കയ്യിൽ എടുക്കാൻ അനുവദിക്കില്ല. പൊലീസ് അങ്ങോട്ടേക്ക് കയറി ആക്രമിക്കില്ല. മറ്റ് രണ്ടിടങ്ങളിൽ ആക്രമണം ഉണ്ടായില്ലല്ലോ എന്നും അക്രമകാരികൾ എവിടെ പോയി ഒളിച്ചാലും വിടില്ലെന്നും ആഭ്യന്തര മന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയ സംഭവത്തിലും തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിൽ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിലും പ്രതികരിക്കുകയായിരുന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പദ്ധതികളെല്ലാം അതിവിദ​ഗ്ധം, ട്രെയിനിൽ തുടർച്ചയായി യാത്ര ചെയ്തു, ഫോണും സിം​കാർഡുകളും ഇടക്കിടെ മാറ്റി; തൃശ്ശൂരിൽ മോഷ്ടാവ് പിടിയിലായത് 3 മാസത്തിന് ശേഷം
ഗർഭിണിയായത് കാമുകനിൽ നിന്നെന്ന് 19 കാരി; നവജാത ശിശുവിനെ ജനലിലൂടെ പുറത്തേക്കെറിഞ്ഞ യുവതിക്കെതിരെ വധശ്രമത്തിന് കേസ്