പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബിജെപി നേതാവ് ബലാത്സംഗം ചെയ്തതായി പരാതി

Published : Aug 14, 2018, 12:39 PM ISTUpdated : Sep 10, 2018, 03:08 AM IST
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബിജെപി നേതാവ് ബലാത്സംഗം ചെയ്തതായി പരാതി

Synopsis

വിവാഹിതനായ ഭഗത് ഇക്കഴിഞ്ഞ ജനുവരിയില്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്തു. എന്നാല്‍ ജൂണില്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് ഇയാള്‍ കടന്നുകളഞ്ഞതോടെയാണ് മാതപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്

റായ്‍പൂര്‍:മകളെ ബിജെപി പ്രാദേശിക നേതാവ് ബലാത്സംഗം ചെയ്തതായി മാതാപിതാക്കള്‍.  ചത്തീസ്ഗഡില്‍ ജഷ്പൂര്‍ ജില്ലയിലാണ് സംഭവം.  ജഷ്പൂര്‍ കന്‍സബേല്‍ ജനപദ് പഞ്ചായത്ത് പ്രസിഡന്‍റായ മോട്ടിലാല്‍ ഭഗതിനെതിരെയാണ് മാതാപിതാക്കള്‍ പരാതി ഉന്നയിച്ചത്. 2016 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന പെണ്‍കുട്ടിയ ഇയാള്‍ ബലാത്സംഗം ചെയ്തതായാണ് ആരോപണം. വിവാഹിതനായ ഭഗത് ഇക്കഴിഞ്ഞ ജനുവരിയില്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്തു. 

എന്നാല്‍ ജൂണില്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് ഇയാള്‍ കടന്നുകളഞ്ഞതോടെയാണ് മാതപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. ഭഗതിനെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രായപൂര്‍ത്തിയാകുന്നതിന് മുമ്പ് നടന്ന ബലാത്സംഗമായതിനാല്‍ പോക്സോ നിയമപ്രകാരവും ഇയാള്‍ക്കെതിരെ കേസേടുക്കാം. നിലവില്‍ ബലാത്സംഗം , തട്ടിക്കൊണ്ടുപോകല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'അയാൻ അഹമ്മദ് പീഡിപ്പിച്ചതെല്ലാം ഒരേ സമുദായത്തിലെ പെൺകുട്ടികളെ'; 350 അശ്ലീല വീഡിയോ ചിത്രീകരിച്ച സംഭവത്തിൽ അഭ്യൂഹം പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ഥന
പട്രോളിംഗ് റൂട്ട് ചോർത്തി നൽകി പൊലീസ് ഉദ്യോഗസ്ഥൻ, കന്നുകാലി കടത്തുകാരിൽ നിന്ന് വൻതുക വാങ്ങി, അറസ്റ്റ് പിന്നാലെ സസ്പെൻഷൻ