ലിഫ്റ്റ് ഉണ്ടെന്ന് കരുതി തുറന്ന വാതിലിലൂടെ അകത്ത് പ്രവേശിക്കുകയായിരുന്നു. ഈ സമയമാണ് ലിഫ്റ്റ് താഴേക്കെത്തിയത്. പഴയ മോഡൽ ലിഫ്റ്റ് ആയിരുന്നുക്ഷേത്രത്തിലേത്.

ഷിമോഗ: കർണാടകത്തിൽ വീണ്ടും ലിഫ്റ്റ് അപകടം.ക്ഷേത്ര ദർശനത്തിനെത്തിയ റിട്ടയേർ‍ഡ് എൻജിനീയർ ലിഫ്റ്റിനടിയിൽ കുടുങ്ങി മരിച്ചു. ഷിമോഗയിലെ ശ്രീ ദത്താത്രേയ ക്ഷേത്രത്തിലാണ് അപകടമുണ്ടായത്. 80കാരനായ റിട്ടയേർഡ് എൻജിനീയർ ലിഫ്റ്റ് ഉണ്ടെന്ന് കരുതി തുറന്ന വാതിലിലൂടെ അകത്ത് പ്രവേശിക്കുകയായിരുന്നു. ഈ സമയമാണ് ലിഫ്റ്റ് താഴേക്കെത്തിയത്. പഴയ മോഡൽ ലിഫ്റ്റ് ആയിരുന്നുക്ഷേത്രത്തിലേത്. കുമാരസ്വാമി എന്നയാളാണ് കൊല്ലപ്പെട്ടത്. വിനായക് നഗറിലെ ക്ഷേത്രത്തിൽ പതിവായി എത്തിയിരുന്ന വ്യക്തിയായിരുന്നു കുമാരസ്വാമി. അഗ്നിരക്ഷാ സേനയെത്തിയാണ് ലിഫ്റ്റിന് അടിയിൽ കുടുങ്ങിക്കിടന്ന കുമാരസ്വാമിയെ പുറത്തെടുത്തത്. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു, സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്. ലിഫ്റ്റ് ഇത്തരത്തിൽ താഴേയ്ക്ക് എത്തിയതിൽ സാങ്കേതിക പിഴവുണ്ടോയെന്നതും പൊലീസ് പരിശോധിക്കുന്നുണ്ട്. കുമാരസ്വാമിയുടെ ഭാര്യ ലളിതയുടെ പരാതിയിലാണ് കേസ് എടുത്തിട്ടുള്ളത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം