വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ സിപിഎം വാര്‍ഡ് മെമ്പര്‍ക്കെതിരെ കേസ്

Published : Sep 28, 2018, 01:04 AM IST
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ സിപിഎം വാര്‍ഡ് മെമ്പര്‍ക്കെതിരെ കേസ്

Synopsis

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ പൊലീസ് കേസെടുത്തു. വാഴത്തോപ്പ് പഞ്ചായത്ത് അംഗം അമൽ ജോസിനെതിരെയാണ് ഇടുക്കി പൊലീസ് കേസ്സെടുത്തത്. 2017 നവംബർ മുതൽ ഈ വർഷം ജൂലൈ വരെ വിവാഹ വാഗ്ദാനം നൽകി പല സ്ഥലങ്ങളിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.

ഇടുക്കി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ പൊലീസ് കേസെടുത്തു. വാഴത്തോപ്പ് പഞ്ചായത്ത് അംഗം അമൽ ജോസിനെതിരെയാണ് ഇടുക്കി പൊലീസ് കേസ്സെടുത്തത്. 2017 നവംബർ മുതൽ ഈ വർഷം ജൂലൈ വരെ വിവാഹ വാഗ്ദാനം നൽകി പല സ്ഥലങ്ങളിൽ വച്ച് പീഡിപ്പിച്ചുവെന്നാണ് യുവതിയുടെ പരാതി.

പീഡിപ്പിച്ചെന്ന് പറയുന്ന സമയം അമൽ ഭാര്യയുമായും യുവതി ഭർത്താവുമായും പിണങ്ങിക്കഴിയുകയായിരുന്നു. വാഴത്തോപ്പിൽ വീട് വാടകക്കെടുത്ത് ഇവർ മാസങ്ങളോളം ഒരുമിച്ച് തമാസിച്ചു. ജൂലൈയിൽ ചികിത്സക്കു ശേഷം തിരികെ എത്തിയ അമൽ യുവതിയെ വാടക വീട്ടിൽ ഇറക്കിയ ശേഷം സ്വന്തം വീട്ടിലേക്ക് പോയി. പിന്നീട് തിരികെ എത്തിയില്ല. ഫോൺ വിളിച്ചാൽ എടുക്കാതെയായി. 

തുടർന്ന് യുവതി ഇടുക്കി പൊലീസിൽ പരാതി നൽകി. 15 ദിവസത്തിനുള്ളിൽ സ്വന്തം വീട്ടിലേക്ക് താമസം മാറുമെന്ന ഉറപ്പിൽ കേസ് അവസാനിപ്പിച്ചു. മാസങ്ങൾ കഴിഞ്ഞിട്ടും തുടർ നടപടി ഉണ്ടായില്ല. ഇതിനിടെ അമൽ ആദ്യഭാര്യയുമായി അടുത്തു. ഇതേ തുടർന്ന് യുവതി ഇടുക്കി എസ്പിക്ക് പരാതി നൽകി. ഇതനുസരിച്ച് യുവതിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തുകയായിരുന്നു.

വൈദ്യപരിശോധന നടത്തി. മജിസട്രേറ്റിനെ കൊണ്ട് രഹസ്യമൊഴി രേഖപ്പെടുത്തുകയും ചെയ്തു. തുടർന്നാണ് അമലിനെതിരെ കേസെടുത്തത്. അമൽ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. മുമ്പ് മൂന്നാറിൽ ആൾമാറാട്ടം നടത്തിയതിനും ഇടുക്കി അണക്കെട്ടിൽ അതിക്രമിച്ച് കയറിയതിനുംഅമലിനെതിരെ കേസുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാഴ്ചാ പരിമിതിയുള്ള യുവതിയുടെ മുഖത്തിന് കുത്തിപ്പിടിച്ച് ബിജെപി വനിതാ നേതാവിന്റെ അധിക്ഷേപം, മതപരിവർത്തനം ആരോപിച്ച്
സർക്കാർ ഹോമിൽ നിന്നും ഒളിച്ചോടിയ കുട്ടികളെ പൊലീസുകാരൻ ചമഞ്ഞ് പീഡിപ്പിച്ചു, യുവാവിന് 7 വർഷം തടവ്