കോളേജ് അധ്യാപകനെതിരെ പീഡന പരാതിയുമായി വിദ്യാര്‍ഥികള്‍

By Web TeamFirst Published Sep 28, 2018, 12:54 AM IST
Highlights

കോളേജ് അധ്യാപകനെതിരെ പീഡന പരാതിയുമായി വിദ്യാർഥികൾ. മണ്ണാർക്കാട് എംഇഎസ് കോളജ് വിദ്യാർത്ഥികളാണ് മണ്ണാർക്കാട് പോലീസിൽ പരാതി നൽകിയത്. എന്നാൽ കോളജ് യൂണിയനിലെ സാമ്പത്തിക തട്ടിപ്പ് പുറത്തു വന്നതിനെ തുടർന്ന് വ്യാജ പരാതി നൽകുകയായിരുന്നു എന്ന് കോളേജ് അധികൃതർ പറയുന്നു.
 

മണ്ണാര്‍ക്കാട്: കോളേജ് അധ്യാപകനെതിരെ പീഡന പരാതിയുമായി വിദ്യാർഥികൾ. മണ്ണാർക്കാട് എംഇഎസ് കോളജ് വിദ്യാർത്ഥികളാണ് മണ്ണാർക്കാട് പോലീസിൽ പരാതി നൽകിയത്. എന്നാൽ കോളജ് യൂണിയനിലെ സാമ്പത്തിക തട്ടിപ്പ് പുറത്തു വന്നതിനെ തുടർന്ന് വ്യാജ പരാതി നൽകുകയായിരുന്നു എന്ന് കോളേജ് അധികൃതർ പറയുന്നു.

ആൺകുട്ടികളുടെ ഹോസ്റ്റലിൽ ജൂനിയർ വിദ്യാർഥികളെ അധ്യാപകന്‍റെ നേതൃത്വത്തിൽ റാഗ് ചെയ്യുകയും, പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്നുമാണ് പരാതി. ആറ് മാസം മുമ്പാണ് പീഡനം നടന്നത്. കോളേജ് മാനേജ്‌മെന്‍റെിന് പരാതി നൽകിയിട്ടും, നടപടി എടുത്തില്ലെന്നും ഇവർ പറയുന്നു.

എന്നാൽ കോളേജ് മാഗസിൻ ഇറക്കുന്നതുമായി ബന്ധപ്പെട്ട് ഈ വിദ്യാർത്ഥികൾ, വ്യാജ രസീത് ഉണ്ടാക്കി തട്ടിപ്പുനടത്തിയതിന്‍റെ പേരിൽ, നടപടി നേരിടുകയാണെന്നും, ഈ സാഹചര്യത്തിലാണ് അധ്യാപകനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നും പ്രിൻസിപ്പല്‍ പറഞ്ഞു.

click me!