
ബംഗളൂരു: അമ്മ അയൽവാസിയെ ഏൽപ്പിച്ചുപോയ നാല് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തി. ബെംഗളൂരുവിലാണ് സംഭവം. അമ്മയുടെ സുഹൃത്തായ സ്ത്രീയെയും വീട്ടുടമയെയും പൊലീസ് അറസ്റ്റ് ചെയ്തു.
ബെംഗളൂരു തളഘട്ടപുരയിൽ ബുധനാഴ്ചയാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. നാലു വയസ്സുകാരിയായ മകളെ അയൽവാസിയും സുഹൃത്തുമായ ചാന്ദ്നിയുടെ വീട്ടിൽ ഏൽപ്പിച്ചാണ് അമ്മ വീട്ടുജോലിക്ക് പോയിരുന്നത്. മൂന്ന് മാസമായി ഇത് പതിവാണ്. ബുധനാഴ്ചയും ഇങ്ങനെ ജോലിക്ക് പോയി.
ഈ സമയത്താണ് ചാന്ദിനിയുടെ സാന്നിധ്യത്തിൽ ഇവരുടെ വാടക വീടിന്‍റെ ഉടമയായ മല്ലികാർജുന കുട്ടിയെ പീഡിപ്പിച്ചത്. വൈകീട്ട് അമ്മ വീട്ടിലെത്തിയപ്പോഴാണ് രക്തം വാർന്ന് നിലവിളിക്കുന്ന മകളെ കണ്ടത്.സമീപത്തെ കുട്ടികളുടെ ആശുപത്രിയിലേക്ക് മകളെ കൊണ്ടുപോയി.പരാതി കൊടുത്താൽ മാത്രമേ ചികിത്സയുളളു എന്നായിരുന്നത്രേ മറുപടി. പിന്നീട് മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി ശനിയാഴ്ച പുലർച്ചെ മരണത്തിന് കീഴടങ്ങി.
ദിവസങ്ങളായി കുട്ടിയെ പീഡിപ്പിക്കാറുണ്ടായിരുന്നു എന്നാണ് പൊലീസ് ലഭിച്ച വിവരം.കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ ഗുരുതരമായ മുറിവും ശരീരത്തിൽ പൊളളലേറ്റ പാടുകളുമുണ്ടെന്ന് ഡോക്ടർമാർ റിപ്പോർട്ട് നൽകി.അറസ്റ്റിലായ ചാന്ദിനിയെയും മല്ലികാർജുനനയെയും റിമാന്‍റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam