ദളിത് വിദ്യാർത്ഥിനിക്കെതിരെ ലൈംഗിക അതിക്രമം; രണ്ട് വർഷത്തിന് ശേഷം പ്രതി പിടിയിൽ

Published : Jan 26, 2019, 11:35 PM IST
ദളിത് വിദ്യാർത്ഥിനിക്കെതിരെ ലൈംഗിക അതിക്രമം; രണ്ട് വർഷത്തിന് ശേഷം പ്രതി പിടിയിൽ

Synopsis

നാട് വിട്ട ഉടനെ മൊബൈൽ ഫോൺ ഉപേക്ഷിച്ച പ്രതി ബന്ധക്കളെയോ സുഹൃത്തുക്കളെയോ നേരിട്ട് ബന്ധപ്പെടാഞ്ഞതും പൊലീസിന് വെല്ലുവിളിയായി. സ്വന്തം അച്ഛൻ മരിച്ചപ്പോൾ പോലും പിടിക്കപ്പെടുമെന്ന ഭീതിയിൽ ഷഫീഖ് നാട്ടിലെത്തിയില്ല. 

മലപ്പുറം: ദളിത് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ടര വർഷത്തിന് ശേഷം യുവാവ് അറസ്റ്റിൽ. മലപ്പുറം കാളികാവ് ഈനാദി സ്വദേശി നമ്പൻ ഷഫീഖിനെയാണ് ഒടുവിൽ പൊലീസ് പിടികൂടിയത്. 

2016 ജൂലൈ 12 നാണ് കേസിനാസ്പദമായ സംഭവം. സ്കൂൾ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിനിയെ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചന്ന കേസിലാണ് ഷഫീഖ് അറസ്റ്റിലായത്. സംഭവത്തിന് ശേഷം നാടുവിട്ട പ്രതി ദില്ലി, ആന്ധ്ര, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. 

നാട് വിട്ട ഉടനെ മൊബൈൽ ഫോൺ ഉപേക്ഷിച്ച പ്രതി ബന്ധക്കളെയോ സുഹൃത്തുക്കളെയോ നേരിട്ട് ബന്ധപ്പെടാഞ്ഞതും പൊലീസിന് വെല്ലുവിളിയായി. സ്വന്തം അച്ഛൻ മരിച്ചപ്പോൾ പോലും പിടിക്കപ്പെടുമെന്ന ഭീതിയിൽ ഷഫീഖ് നാട്ടിലെത്തിയില്ല. 

ഒടുവിൽ പ്രതിയുടെ ജ്യേഷ്ഠ സഹോദരനെ ചോദ്യം ചെയ്തപ്പോഴാണ് ഷഫീക്കിനെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. പിടിക്കപ്പെടും എന്ന് ഉറപ്പായതോടെ പ്രതി വെള്ളിയാഴ്ച രാവിലെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരായി. പിന്നീട് കരുവാരക്കുണ്ട് പൊലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. 

ദില്ലിയിൽ നിന്നാണ് ഇയാൾ കീഴടങ്ങാനായി എത്തിയത്. ബ്ലാംഗ്ലൂർ, ഹൈദരാബാദ് എന്നിവടങ്ങളിൽ ചെറിയ ജോലി ചെയ്ത പ്രതി ഇടയ്ക്കിടെ കോട്ടയത്തെത്തി മടങ്ങാറുണ്ടായിരുന്നെങ്കിലും നാട്ടിലേക്ക് പോകാറില്ല. ഇയാൾ കോട്ടയത്ത് സ്ഥിരമായി എന്തിനായിരുന്നു എത്തിയിരുന്നതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാഴ്ചാ പരിമിതിയുള്ള യുവതിയുടെ മുഖത്തിന് കുത്തിപ്പിടിച്ച് ബിജെപി വനിതാ നേതാവിന്റെ അധിക്ഷേപം, മതപരിവർത്തനം ആരോപിച്ച്
സർക്കാർ ഹോമിൽ നിന്നും ഒളിച്ചോടിയ കുട്ടികളെ പൊലീസുകാരൻ ചമഞ്ഞ് പീഡിപ്പിച്ചു, യുവാവിന് 7 വർഷം തടവ്