ചൂൽ വിൽപ്പനക്കാരിയായ വൃദ്ധയെ മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമം; മധ്യവയസ്കന്‍ പിടിയില്‍

Published : Dec 14, 2017, 06:34 PM ISTUpdated : Oct 05, 2018, 04:08 AM IST
ചൂൽ വിൽപ്പനക്കാരിയായ വൃദ്ധയെ മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമം; മധ്യവയസ്കന്‍ പിടിയില്‍

Synopsis

കൊല്ലം: ചൂൽ വിൽപ്പനക്കാരിയായ വൃദ്ധയെ വീട്ടിനുളളിൽ വിളിച്ചുവരുത്തി മദ്യം നൽകി പീഡിപ്പിക്കാൻ ശ്രമിച്ചയാള്‍ പിടിയില്‍.  കുളത്തൂപ്പുഴ സ്വദേശി 56 വയസുള്ള നടേശന്‍ ആണ് പിടിയിലായത്. ചൂലുകൾ നിർമ്മിച്ച് വിൽപ്പന നടത്തിവന്നിരുന്ന പ്രദേശവാസിയായ വൃദ്ധയെ ചൂൽ വേണമെന്ന് പറഞ്ഞ് വീട്ടിനുളളിൽ വിളിച്ച് വരുത്തിയ ശേഷം  ഇവരെ മദ്യം കുടിക്കാൻ പ്രേരിപ്പിക്കുകയും ഉപദ്രവിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. 

ഇവർ നിലവിളിച്ചതിനെ തുടർന്ന് നാട്ടുകാർ ഒടിക്കൂടിയപ്പോഴേക്കും  നടശേൻ കടന്നുകളഞ്ഞു. തുടര്‍ന്ന് പാലോട് ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ അവിടെനിന്ന് കുളത്തൂപ്പുഴ പൊലീസ് പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പകുതി സീറ്റിന് മുഴുവൻ തുക നൽകേണ്ടിവരുന്നത് നീതികേട്; ആർഎസി യാത്രക്കാർക്ക് ആശ്വാസമാകുന്ന നിർദേശവുമായി പിഎസി
പട്ടാപ്പകൽ അരുംകൊല: ആം ആദ്‌മി പാർട്ടി നേതാവിനെ കാറിനകത്ത് വെടിവച്ച് കൊലപ്പെടുത്തി