പീഡനത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ സഹോദരന്‍ പീഡന കേസില്‍ പിടിയില്‍

Published : Jul 02, 2017, 05:24 PM ISTUpdated : Oct 04, 2018, 08:01 PM IST
പീഡനത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ സഹോദരന്‍ പീഡന കേസില്‍ പിടിയില്‍

Synopsis

ചണ്ഡിഗഡ് : പീഡനത്തിന് ഇരയായി മരിച്ച പെണ്‍കുട്ടിയുടെ സഹോദരന്‍ മറ്റൊരു പീഡനക്കേസില്‍ അറസ്റ്റില്‍. ഒരു മാസം മുന്‍പ് ഹരിയാനയില്‍ മൂന്നുപേര്‍ ക്രൂരമായി പീഡിപ്പിച്ചു കൊന്ന യുവതിയുടെ സഹോദരനാണ് വിധവയായ നാല്‍പതുകാരിയെ പീഡിപ്പിച്ചതിന് അറസ്റ്റിലായത്. 

സോണിപ്പട്ടിലെ നിര്‍ഭയ എന്നായിരുന്നു പീഡനത്തിന് ഇരയായി മരിച്ച പെണ്‍കുട്ടി അറിയപ്പെട്ടിരുന്നത്. പീഡനക്കേസിന് പുറമേ വീട്ടില്‍ കയറി മോഷണം നടത്തിയതിനും ഇയാള്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. 

മദ്യപിച്ച് തന്റെ വീട്ടില്‍ എത്തിയ യുവാവ് തന്നെ പീഡിപ്പിച്ചു എന്നാണ് സ്ത്രീ പോലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. തുടര്‍ന്ന് ഇയാള്‍ തന്റെ ആഭരണങ്ങള്‍ മോഷ്ടിച്ചതായും ഇവര്‍പറയുന്നു. സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണെന്നും ഇതുവരെ അറസറ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാങ്ങിയത് 36000 രൂപയുടെ ഫോൺ, 2302 രൂപ മാസത്തവണ; മൂന്നാമത്തെ അടവ് മുടങ്ങി; താമരശേരിയിൽ യുവാവിന് കുത്തേറ്റു
പുതുവർഷത്തെ വരവേൽക്കാൻ തിരുവനന്തപുരത്തും പാപ്പാഞ്ഞിയെ കത്തിക്കും; അറിയേണ്ടതെല്ലാം