പീഡന ഇരയ്ക്ക് ചികിത്സ നിഷേധിച്ച സംഭവം: ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

Published : Oct 06, 2017, 08:15 PM ISTUpdated : Oct 05, 2018, 02:26 AM IST
പീഡന ഇരയ്ക്ക് ചികിത്സ നിഷേധിച്ച സംഭവം: ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

Synopsis

പത്തനംതിട്ട: പീഡനത്തിന് ഇരയായ അഞ്ച് വയസുകാരിക്ക്  ചികിത്സ നിഷേധിച്ച സംഭവത്തില്‍ ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍ . പത്തനംതിട്ട ജില്ലാ ആശുപത്രിയിലെ ഡോ. ഗംഗ, ഡോ. ലേഖ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. 

പീഡനത്തിന് ഇരയായ അഞ്ച് വയസ്സുകാരിക്ക് ചികിത്സ നിഷേധിച്ച സംഭവം നേരത്തെ വിവാദമായിരുന്നു, ഡോക്ടര്‍മാര്‍ക്ക് എതിരെ നടപടി വേണമെന്ന് പത്തനംതിട്ട ജില്ലാകളക്ടര്‍  സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 

കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നായിരുന്നു അന്വേഷണം. ഡോക്ടര്‍മാര്‍ക്കെതിരായ റിപ്പോര്‍ട്ട് പരിശോധിച്ച് കര്‍ശന നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മന്ത്രി കെ.കെ ശൈലജ നിര്‍ദേശം നല്‍കി. തുടര്‍ന്നാണ് ഡോക്ടര്‍മാരെ സസ്‌പെന്റ് ചെയ്തത്.

സെപ്തംബര്‍ 14നാണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ വൈദ്യപരിശോധനക്കും തുടര്‍ചികിത്സക്കുമായി കോഴഞ്ചേരി ജില്ലാ ആശുപത്രിയല്‍ എത്തിച്ചത്. രക്ഷിതാക്കളും പൊലീസും കൂടെ ഉണ്ടായിരുന്നു രണ്ട് ഗൈനക്കോളജിസ്റ്റുകളെ പൊലീസ് സമിപിച്ചു കാത്തിരിക്കാനായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം.  

ആറ് മണിക്കൂര്‍ കാത്തിരിപ്പിന് ശേഷം കുട്ടിയുമായി ബന്ധുക്കള്‍ വീട്ടിലേക്ക് മടങ്ങി തുടര്‍ന്ന് അടുത്ത ദിവസം പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെത്തിച്ചാണ് വൈദ്യപരിശോധന നടത്തിയത്.

കുട്ടിയുടെ അമ്മ പത്തനംതിട്ട ജില്ലകളക്ടര്‍ക്ക് നല്‍കിയ പരാതിയെ തുടന്നാണ് ഡി.എം.ഒ സംഭവത്തെ കുറിച്ച് അന്വേഷിച്ചതും രണ്ട് ഡോക്ടര്‍മാരും വീഴ്ച വരുത്തിയതായി കണ്ടെത്തിയതും.
സ്‌കൂളില്‍ കൊണ്ട് പോകുന്നതിനിടക്ക് ഒട്ടോറിക്ഷാ ഡ്രൈവറാണ് കുട്ടിയെ പീഡിപ്പിച്ചത് ഇയാളെ കഴിഞ്ഞ ദിവസം കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്യതിരുന്നു. 

സ്‌കൂളില്‍ കൊണ്ട് പോകുന്നതിനിടക്ക് ഒട്ടോറിക്ഷാ ഡ്രൈവറാണ് കുട്ടിയെ പീഡിപ്പിച്ചത് ഇയാളെ കഴിഞ്ഞ ദിവസം കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്യതിരുന്നു. പ്രതിയുടെ അറസ്‌റ് വൈകിയതില്‍ കടുത്ത പ്രതിഷേധമാണ് നാട്ടുകാര്‍ക്ക് ഉള്ളത്. ചില രാഷട്രീയ ഇടപെടലുകള്‍ കാരണമാണ്  അറസ്റ്റ് വൈകിയതെന്നും ആരോപണമുയര്‍ന്നിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

സ്ഥിരം കുറ്റവാളികൾക്ക് എളുപ്പത്തിൽ ജാമ്യം കിട്ടുന്ന സ്ഥിതി ഉണ്ടാവരുത് , ക്രിമനൽ പശ്ചാത്തലവും കുറ്റത്തിന്‍റെ തീവ്രതയും അവഗണിക്കരുതെന്ന് സുപ്രീംകോടതി
ശബരിമല സ്വർണക്കൊള്ള: ഗൂഢാലോചനയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്; 'ദേവസ്വം ജീവനക്കാരുടെ ഇടയിൽ പങ്കജ് ബണ്ടാരിക്കും ഗോവർദ്ധനനും വലിയ സ്വാധീനം