Latest Videos

സോഷ്യല്‍മീഡിയ വഴി ഗള്‍ഫില്‍ അനധികൃത വ്യാപാരം നടത്തുന്നവര്‍ കുടുങ്ങും

By Web DeskFirst Published Mar 12, 2017, 7:24 PM IST
Highlights

ഫ്ലാറ്റുകളും വില്ലകളും  കേന്ദ്രീകരിച്ച് സോഷ്യല്‍മീഡിയ വഴി നടക്കുന്ന അനധികൃത ഓണ്‍ലൈന്‍ വ്യാപാരം വ്യാപകമായ സാഹചര്യത്തിലാണ് പൊലീസ് നടപടി ശക്തമാക്കിയത്. വീട്ടമ്മമാരാണ് കൂടുതലായും ഓണ്‍ലൈന്‍ ബിസിനസില്‍ ഏര്‍പ്പെടുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. തുണിത്തരങ്ങള്‍, വളകള്‍, മാലകള്‍, ബാഗുകള്‍ എന്നിവയാണ് ഏറ്റവും കൂടുതലായി ഇത്തരക്കാര്‍ ഓണ്‍ലൈനിലൂടെ കച്ചവടം നടത്തുന്നത്. ഫേസ്ബുക്കില്‍ വസ്‌ത്രങ്ങളുടെ ചിത്രങ്ങളും വിലവിവരങ്ങളും പ്രദര്‍ശിപ്പിക്കും. ഇതു കണ്ടാണ് ഉപഭോക്താക്കള്‍ ആവശ്യം വരുന്ന വസ്തുക്കള്‍ ഓര്‍ഡര്‍ ചെയ്യാറ്.

വാട്സ് അപ് ഗ്രൂപ്പുകള്‍ വഴിയും  കച്ചവടങ്ങള്‍ നടത്തുന്നവര്‍ നിരവധിയാണ്. ഇത്തരത്തിലുള്ള ഫേസ്ബുക്ക്, വാട്സ്ആപ് ഗ്രൂപ്പുകള്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. ഇതിനായി പോലീസിന് പ്രത്യേക വിഭാഗവും പ്രവര്‍ത്തിക്കുന്നുണ്ട്. ഓണ്‍ലൈന്‍ ബിസിനസിനസ് ലൈസന്‍സിനായി ചെറിയതുക ചിലവാക്കാന്‍ മടിക്കുന്നവര്‍ക്ക് വലിയ പിഴയാണ് നല്‍കേണ്ടിവരിക. സോഷ്യല്‍ മീഡിയ വഴി ലഹരിമരുന്ന് കച്ചവടം നടത്തിയവരെ കഴിഞ്ഞ ദിവസം റാസല്‍ഖൈമ പൊലീസ് പിടികൂടിയിരുന്നു. ഓണ്‍ലൈനില്‍ കുട്ടികള്‍ ഏതൊക്കെ തരത്തിലുള്ള ആളുകളുമായാണ് ആശയവിനിമയം നടത്തുന്നതെന്ന് രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് സി.ഐ.ഡി. വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ റാഷിദ് ബിന്‍ റാഷിദ് പറഞ്ഞു. ഏതെങ്കിലും തരത്തിലുള്ള അനധികൃത ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസില്‍ പരാതി നല്‍കണമെന്നും അദ്ദേഹം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

click me!