അഞ്ച് ജില്ലകളില്‍ എലിപ്പനി ബാധ മുന്നറിയിപ്പ്

Published : Aug 28, 2018, 06:00 PM ISTUpdated : Sep 10, 2018, 02:46 AM IST
അഞ്ച് ജില്ലകളില്‍ എലിപ്പനി ബാധ മുന്നറിയിപ്പ്

Synopsis

സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ എലിപ്പനി ബാധ മുന്നറിയിപ്പ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്  മുന്നറിയിപ്പ് നല്‍കി. പ്രളയബാധിത മേഖലകളില്‍ പ്ലേഗ് ഉൾപ്പടെ പകർച്ച വ്യാധികള്‍ക്ക് സാധ്യതയെന്ന് ഐ എം എ സംഘം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ എലിപ്പനി ബാധ മുന്നറിയിപ്പ്. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. 

പ്രളയബാധിത മേഖലകളില്‍ പ്ലേഗ് ഉൾപ്പടെ പകർച്ച വ്യാധികള്‍ക്ക് സാധ്യതയെന്ന് ഐ എം എ സംഘം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. മൃഗങ്ങളുടേത് ഉള്‍പ്പെടെ ശവശരീരങ്ങൾ കൃത്യമായി മറവു ചെയ്യാനാകാത്ത സാഹചര്യത്തിലാണ് മുന്നറിയിപ്പ്. 

മഹാ പ്രളയത്തിനു ശേഷമുള്ള അവസ്ഥ അതീവ ഗുരുതരമാണ് . ജന്തുജന്യരോഗങ്ങളും ജലജന്യ രോഗങ്ങളും പടരാൻ സാധ്യത ഏറെയാണ്. ജന്തുജന്യ രോഗമായ പ്ലേഗിനെയാണ് കൂടുതലായി ഭയക്കേണ്ടത് . കന്നുകാലികളുടേത് ഉള്‍പ്പെടെ ഒഴുകി നടക്കുന്ന മൃതദേഹങ്ങള്‍, ചീഞ്ഞളിഞ്ഞ മൃതദേഹങ്ങൾ ജലവുമായി ഇതിനോടകം തന്നെ കലർന്നുകഴിഞ്ഞു . ഈ വെള്ളവുമായി സമ്പര്‍ക്കം വന്നവരേറെയാണ്. അതിനാല്‍ ഈ ഘട്ടത്തിലാണ് മഹാമാരികള്‍ക്കെതിരെയുള്ള മുന്നറിയിപ്പ് . ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായി നടപ്പാക്കിയില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നും മുന്നറിയിപ്പുണ്ട്.   


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കലണ്ടർ പുറത്തിറക്കി ലോക്ഭവൻ, ദേശീയ സംസ്ഥാന നേതാക്കൾക്ക് ഒപ്പം സവർക്കറുടെ ചിത്രവും
ബൈക്കിലെത്തിയ രണ്ടുപേർ വയോധികയുടെ മാല പൊട്ടിച്ചു, സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ അന്വേഷണവുമായി പൊലീസ്