ശമ്പളപരിഷ്കരണം ആവശ്യപ്പെട്ട് ആര്‍സിസി ജീവനക്കാര്‍ സമരത്തില്‍

Published : Jan 28, 2019, 03:21 PM IST
ശമ്പളപരിഷ്കരണം ആവശ്യപ്പെട്ട് ആര്‍സിസി ജീവനക്കാര്‍ സമരത്തില്‍

Synopsis

ആദ്യഘട്ടത്തില്‍ ഒരു മണിക്കൂ‍ർ അധികം ജോലി ചെയ്താണ് പ്രതിഷേധം അറിയിച്ചത്. അടുത്തഘട്ടം ധര്‍ണ സമരമാണ് ആലോചനയിലുള്ളത്. 

തിരുവനന്തപുരം: ശമ്പളപരിഷ്കരണം ആവശ്യപ്പെട്ട് ആര്‍ സി സിയിലെ ജീവനക്കാര്‍ സമരം ആരംഭിച്ചു‍. അധിക സമയം ജോലി ചെയ്താണ് ജീവനക്കാര്‍ ആദ്യഘട്ട സമരം ആരംഭിച്ചത്. ഏഴാം ശമ്പളകമ്മിഷൻ നടപ്പാക്കി ശമ്പളവര്‍ധന നല്‍കണമെന്നതാണ് ജീവനക്കാരുടെ ആവശ്യം. ഇക്കാര്യം പലവട്ടം ആവശ്യപ്പെട്ടിട്ടും മാനേജ്മെന്‍റ് നടപടി എടുത്തിട്ടില്ല. 

ആര്‍ സി സിക്കൊപ്പമുള്ള ശ്രീചിത്ര ആശുപത്രിയില്‍ ഏഴാം ശമ്പളകമ്മിഷൻ അനുസരിച്ചുള്ള വേതനം നല്‍കി തുടങ്ങിയിട്ട് വര്‍ഷങ്ങളായെന്നും ജീവനക്കാര്‍ പറയുന്നു. ആദ്യഘട്ടത്തില്‍ ഒരു മണിക്കൂ‍ർ അധികം ജോലി ചെയ്താണ് പ്രതിഷേധം അറിയിച്ചത്. അടുത്തഘട്ടം ധര്‍ണ സമരമാണ് ആലോചനയിലുള്ളത്. ഡോക്ടര്‍മാര്‍ അടക്കമുളളവര്‍ സമരത്തിൻറെ പാതയിലാണെന്നും സമരക്കാര്‍ വ്യക്തമാക്കി. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'കസേരയിൽ ഇരിപ്പുറയ്ക്കും മുൻപേ മനസിലുള്ളത് പുറത്തുവന്നു, മാലിന്യ പ്രശ്നമൊന്നും അല്ല മുൻഗണനയിൽ': കൊച്ചി മേയർക്കെതിരെ തോമസ് ഐസക്
6 ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി; എല്ലാ ഒരുക്കങ്ങളും തയ്യാർ! തൈപ്പൊങ്കൽ ആഘോഷിക്കാനൊരുങ്ങി കേരളം