ചെറിയൊരു സ്പെല്ലിംഗ് മിസ്റ്റേക്, വിദേശ യാത്രയ്ക്കിറങ്ങിയ മുത്തശ്ശിയ്ക്ക് കിട്ടിയത് വമ്പന്‍ പണി

By Web DeskFirst Published Apr 6, 2018, 3:04 PM IST
Highlights
  • ബോംബുമായിമുത്തശ്ശി ബ്രിസ്ബണില്‍
  • പരിഭ്രാന്തിയിലായി വിമാനത്താവളം ജീവനക്കാര്‍

സിഡ്നി: ബുധനാഴ്ച ബ്രിസ്ബണിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്നത് ഞെട്ടിക്കുന്ന സംഭവങ്ങള്‍. യാത്രക്കാരിലെ ഒരാളുടെ ബാഗില്‍ എഴുതിയ വാക്കുകളാണ് യാത്രക്കാരെയും ജീവനക്കാരെയും ഒരുപോലെ സ്തംബ്ധരാക്കിയത്. ബോംബ് ടു ബ്രിസ്ബേന്‍ എന്നെഴുതിയ ഇന്ത്യക്കാരിയായ മുത്തശ്ശിയുടെ ബാഗാണ് അമ്പരപ്പുണ്ടാക്കിയത്. 

പിന്നെ അവിടെ സുരക്ഷാ ജീവനക്കാരുടെ ബഹളമായിരുന്നു. 'ബോംബു'മായി എത്തിയ മുത്തശ്ശിയോട് തിരക്കിയപ്പോഴാണ് അബദ്ധം തിരിച്ചറിഞ്ഞത്. മുംബൈയില്‍നിന്നുള്ള മുത്തശ്ശി ബോംബെ എന്നെഴുതിയത് ബോംബ് എന്നായതാണ് ഒരു വിമാനത്താവളത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിയത്. 

65 കാരിയായ വെങ്കട ലക്ഷ്മിയ്ക്കാണ് ഇത്തരമൊരു അബദ്ധം പിണഞ്ഞത്. മുംബൈയില്‍നിന്ന് ബ്രിസ്ബണിലെത്തിയ വെങ്കട ലക്ഷ്മിയെ ഓസ്ട്രേലിയന്‍ ഫെഡറല്‍ പൊലീസ് ആണ് സ്വീകരിച്ചത്. ലക്ഷ്മിയുടെ മകള്‍ ദേവി ജ്യോതി രാജ് കഴിഞ്ഞ 10 വര്‍ഷമായി ഓസ്ട്രേലിയയിലാണ് താമസം. 

എന്താണ് ബാഗില്‍ ബോംബ് എന്നെഴുതിയിരുക്കുന്നതെന്നും എന്താണ് അതിനുളളില്‍ ഉള്ളതെന്നും അവര്‍ ചോദിച്ചു, ബോംബ് അല്ല ബോംബെ ആണെന്ന് താന്‍ പറഞ്ഞുവെന്നും ഒരു മാധ്യമത്തോട് ലക്ഷ്മി വ്യക്തമാക്കി. 

തന്‍റെ പിറന്നാള്‍ മകള്‍ക്കും കൊച്ചുമക്കള്‍ക്കും ഒപ്പം ആഘോഷിക്കാനാണ് ലക്ഷ്മി ഓസ്ട്രേലിയയിലെത്തിയത്. തനിച്ചുള്ള ആദ്യയാത്രയുടെ പരിഭ്രാന്തിയെ തുടര്‍ന്നാണ് ലക്ഷ്മി ബോംബെയ്ക്ക് പകരം ബോംബ് എന്നെഴുതിയത്.  എന്നാല്‍ മറ്റുള്ളവര്‍ പറയുന്നതുവരെയും തനിക്ക് പറ്റിയ അബദ്ധം ലക്ഷ്മി അറിഞ്ഞിരുന്നില്ല. 

click me!