അഴിമതി നടത്തിയ ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്‍റിന് 24 വര്‍ഷം തടവ്

Web Desk |  
Published : Apr 06, 2018, 02:54 PM ISTUpdated : Jun 08, 2018, 05:47 PM IST
അഴിമതി നടത്തിയ ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്‍റിന് 24 വര്‍ഷം തടവ്

Synopsis

പതിനെട്ട് കുറ്റങ്ങളാണ് പാര്‍ക്കിനെതിരെ ചുമത്തിയിരുന്നത് സാംസങ്, റീട്ടയില്‍ ഭീമന്‍ ലോട്ട എന്നിവരില്‍ നിന്നും കൈക്കൂലി വാങ്ങി

സോള്‍: അധികാരത്തിലിരിക്കെ അഴിമതി നടത്തിയ കുറ്റത്തിന് മുന്‍ ദക്ഷിണ കൊറിയന്‍ പ്രസി‍ന്‍റ് പാര്‍ക്ക് ഗ്യൂന്‍ ഹൈയ്ക്ക് 24 വര്‍ഷം തടവ് ശിക്ഷ. പത്ത് മാസം നീണ്ടുനിന്ന വിചാരണയ്ക്കൊടുവിലാണ് പാര്‍ക്ക് കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്. 2013ല്‍ ആണ് പാര്‍ക്ക് ദക്ഷിണ കൊറിയയുടെ അദ്യ വനിതാ പ്രസിഡന്‍റായി അധികാരമേറ്റത്.

അധികാര ദുര്‍വിനിയോഗം നടത്തിയതിനും കോഴവാങ്ങിയതുമാണ് പാര്‍ക്കിനെതിരെയുള്ള പ്രധാന കുറ്റങ്ങള്‍. പതിനെട്ട് കുറ്റങ്ങളാണ് പാര്‍ക്കിനെതിരെ ചുമത്തിയിരുന്നത്. അഴിമതി ആരോപണങ്ങളുടെ പേരില്‍ 2017ല്‍ ആണ് പാര്‍ക്ക് ഗ്യൂന്‍ ഹൈയെ ഇംപീച്ച്മെന്‍റിലൂടെ പുറത്താക്കുന്നത്. കോര്‍പ്പറേറ്റുകളെ സഹായിക്കാനായി തന്‍റെ തോഴി സൂണ്‍ സില്ലിനെ ഉപയോഗിച്ച് അഴിമതി നടത്തിയെന്നായിരുന്നു ആരോപണം. സാംസങ്, റീട്ടയില്‍ ഭീമന്‍ ലോട്ട എന്നിവരില്‍ നിന്നും കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എൽപിജി കാര്യത്തിൽ ജനങ്ങൾക്ക് വലിയ പരിഭ്രാന്തിയുണ്ടെന്ന് രാഹുൽ, 5 ദിവസത്തിൽ ഉത്പാദനം 28 ശതമാനം വർധിപ്പിച്ചെന്ന് മന്ത്രി; ലോക്സഭയിൽ ഭരണ-പ്രതിപക്ഷ പോര്
കുവൈത്തിലെ മംഗഫ് റെസിഡൻഷ്യൽ കെട്ടിടത്തിൽ ഡ്രോൺ ആക്രമണത്തെ തുടർന്ന് തീപിടിത്തം