സന്നിധാനത്ത് ഭക്തജന പ്രവാഹം; മണ്ഡലകാലത്തെ റെക്കോര്‍ഡ് തിരക്ക് രേഖപ്പെടുത്തി

Published : Dec 17, 2018, 07:59 PM ISTUpdated : Dec 17, 2018, 09:11 PM IST
സന്നിധാനത്ത് ഭക്തജന പ്രവാഹം; മണ്ഡലകാലത്തെ റെക്കോര്‍ഡ് തിരക്ക് രേഖപ്പെടുത്തി

Synopsis

നേരത്തെ സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ക്കശമാക്കിയപ്പോള്‍ ഭക്തരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിരുന്നു. സംഘര്‍ഷ സാഹചര്യം മാറിയതോടെ സുരക്ഷാ ക്രമീകരണങ്ങളിലും ഇളവ് വരുത്തിയിരുന്നു

പമ്പ: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഏറക്കുറെ അവസാനിച്ചതോടെ ഭക്തജന പ്രവാഹം. ഇന്ന് അഭൂതപൂര്‍വ്വമായ ഭക്തജനതിരക്കാണ്  സന്നിധാനത്ത് അനുഭവപ്പെട്ടത്. വൈകിട്ട് ആറര വരെ 83,000 മുകളിൽ ഭക്തരെത്തിയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ മണ്ഡല കാലത്ത് ഏറ്റവും വലിയ തിരക്ക് കൂടിയാണ് ഇന്നുണ്ടായത്.

നേരത്തെ സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ക്കശമാക്കിയപ്പോള്‍ ഭക്തരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിരുന്നു. സംഘര്‍ഷ സാഹചര്യം മാറിയതോടെ സുരക്ഷാ ക്രമീകരണങ്ങളിലും ഇളവ് വരുത്തിയിരുന്നു. ഇതോടെയാണ് ശബരിമലയിലെ ഭക്തജനതിരക്ക് വര്‍ധിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എന്താണ് യുഡിഎഫിന്‍റെ മിഷൻ 2026? റെസ്റ്റെടുക്കാനില്ല, സീറ്റ് വിഭജനം ജനുവരിയിൽ പൂർത്തിയാക്കും, പ്രകടന പത്രിക ഫെബ്രുവരിയിൽ
വാളയാര്‍ ആള്‍ക്കൂട്ടക്കൊല; പ്രതികളിൽ 4 പേർ ബിജെപി അനുഭാവികളെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്, ഒരാൾ സിഐടിയു പ്രവർത്തകൻ