
തിരുവനന്തപുരം: പ്രളയകാലത്തെ തിരിച്ചടിക്കു ശേഷം ബിവറേജസ് കോര്‍പ്പറേഷന്‍റെ മദ്യവില്‍പ്പന വീണ്ടും സജീവമായി. ഉത്രാടത്തിന് മാത്രം കേരളം വാങ്ങിയത് 88 കോടി രൂപയുടെ മദ്യമാണ്. പ്രതിദിന വില്‍പ്പനയുടെ കാര്യത്തില്‍ ഇത് സര്‍വ്വകാല റെക്കോര്‍ഡാണ്.
ജീവനക്കാരുടെ ആവശ്യത്തെത്തുടര്‍ന്ന് ഇത്തവണ തിരുവോണത്തിന് ബിവറേജസ് കോര്‍പ്പറേഷന് അവധി പ്രഖ്യാപിച്ചിരുന്നു. ഇത് കണ്ടറിഞ്ഞ് ആവശ്യക്കാര്‍ ഉത്രാടത്തിന് തന്നെ മദ്യം വാങ്ങി് അവധി ദിനങ്ങളിലേക്ക് കരുതി വച്ചു. ഇതാണ് ഇത്രാടദിനത്തിലെ റെക്കോഡ് വില്‍പ്പനക്ക് വഴി വച്ചത്. 88 കോടി രൂപയുടെ മദ്യം വെള്ളിയാഴ്ച വിറ്റപ്പോള്‍ തിരുവോണ അവധി കഴിഞ്ഞുള്ള തൊട്ടടുത്ത ദിവസം, അതായത് അവിട്ട ദിനത്തില്‍ 58 കോടി രൂപയുടെ മദ്യം വിറ്റു.
ഇരിഞ്ഞാലക്കുടയിലെ ഔട്ട്‍ലെറ്റില്‍ മാത്രം ഉത്രാടദിനത്തില്‍ 1.22 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ചതയദിനമായ തിങ്കളാഴ്ച അവധിയാണ്. പ്രതിദിനം ശരാശരി 32 കോടിയുടെ മദ്യമാണ് ബിവറേജസ് കോര്‍പ്പറേഷന്‍ വില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം അത്തം മുതല്‍ തിരുവോണം വരെയുള്ള പത്ത് ദിവസം കൊണ്ട് കേരളം കുടിച്ചത് 533 കോടി രൂപയുടെ മദ്യമായിരുന്നു. എന്നാല്‍ മദ്യത്തിന്‍റെ വില കൂടിയിട്ടും 4 ശതമാനം സെസ് ചുമത്തിയിട്ടും ഇത്തവണ അത് 516 കോടിയായി കുറഞ്ഞു. സംസ്ഥാനത്ത് ബിവറേജസ് കോര്‍പറേഷന് 270 ഔട്ട്‍ലെറ്റുകളാണ് ഉള്ളത്. പ്രളയത്തെതുടര്‍ന്ന് വെള്ളംകയറി 60 ഔട്ട്‍ലെറ്റുകള്‍ അടച്ചിടേണ്ടി വന്നു. പടിപടിയായി ഇവയുടെ പ്രവര്‍ത്തം പുനരാരംഭിച്ചെങ്കിലും 15 ഔട്ട്‍ലെറ്റുകള്‍ ഇപ്പോഴും തുറന്നിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam