ഉമ്മന്‍ചാണ്ടിയുടെ 'ബ്ലാക്ക് മെയിലിങ്ങ്' പരാമര്‍ശം വിവാദമാകുന്നു

Published : Nov 11, 2017, 01:15 PM ISTUpdated : Oct 05, 2018, 12:51 AM IST
ഉമ്മന്‍ചാണ്ടിയുടെ 'ബ്ലാക്ക് മെയിലിങ്ങ്' പരാമര്‍ശം വിവാദമാകുന്നു

Synopsis

തിരുവനന്തപുരം: രാഷ്ട്രീയക്കാരനല്ലാത്ത ഒരാളുടെ ബ്ലാക്ക് മെയിലിങ്ങിന് വഴങ്ങേണ്ടി വന്നുവെന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വെളിപ്പെടുത്തിലിനെ ചൊല്ലി വിവാദം കനക്കുന്നു . ഉമ്മൻ ചാണ്ടിയെ ഉടൻ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു . ബ്ലാക്ക് മെയിൽ ചെയ്തത് ആരെന്ന്  പറയേണ്ടത് ഉമ്മൻ ചാണ്ടിയാണെന്നാണ് കെ.പി.സി.സി പ്രസിഡന്‍റ് എം.എം ഹസന്‍റെ പ്രതികരണം

രാഷ്ട്രീയക്കാരനല്ലാത്ത ഒരാളുടെ ബ്ലാക്ക് മെയിലിങ്ങിന് മുൻ മുഖ്യമന്ത്രി വഴങ്ങേണ്ടി വന്നുവെന്നത് അതീവ ഗൗരവമുള്ള പ്രശ്നമാണ് . ബ്ലാക്ക് മെയിലിങ് എന്തു പറഞ്ഞു? എന്തു കൊണ്ട് വഴങ്ങിയെന്നത് പ്രസക്തമായ ചോദ്യങ്ങള്‍ . വെളിപ്പെടുത്തൽ ഉമ്മൻ ചാണ്ടിക്ക് തന്നെ പുലിവാലായി എന്ന അഭിപ്രായം കോണ്‍ഗ്രസിനുള്ളിലുണ്ട് . 

സോളാര്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രമെന്ന് അഭിപ്രാമുള്ളവരും ഉണ്ട് . അപ്പോഴും സസ്പന്‍സ് നിലനിൽക്കട്ടെയെന്ന മട്ടിൽ ഉമ്മൻ ചാണ്ടി നിൽക്കുന്നു . ബ്ലാക്ക് മെയിലിങ്ങ് നടത്തിയത് ആരെന്ന ചോദ്യത്തിലൂന്നു  കോണ്‍ഗ്രസിൽ സംശയവും അവിശ്വാസവും കനക്കുകയാണ് . എം.എം ഹസന്‍റെ പ്രതികരണം ഇങ്ങനെ

ബ്ലാക്ക് മെയിൽ വിഷയത്തിൽ സര്‍ക്കാരിനെയും ഉമ്മൻചാണ്ടിയെും ഒരു പോലെ ഉന്നമിട്ട് ബി.ജെ.പി രംഗത്തെത്തി .സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട് വന്ന ആക്ഷേപം സര്‍ക്കാര്‍ അന്വേഷിക്കാത്തത് എന്തുകൊണ്ടെന്നാണ് ബി.ജെ.പിയുടെ ചോദ്യം. സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മൈസൂരു കൊട്ടാരത്തിന് സമീപം ഹീലിയം സിലിണ്ടർ പൊട്ടിത്തെറിച്ചു, ഒരു മരണം, 4 പേർക്ക് പരിക്ക്
ഷൊർണൂരിൽ ഭരണം നിലനിർത്താൻ സിപിഎം; ഇടതുമുന്നണിയുടെ 17 വോട്ടുകൾ സ്വതന്ത്രയ്ക്ക്, നഗരസഭാധ്യക്ഷയായി പി. നിർമലയെ തെരഞ്ഞെടുത്തു