സൗമ്യയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുകള്‍: മൃതദേഹം ഏറ്റുവാങ്ങിയില്ല

Published : Aug 24, 2018, 05:07 PM ISTUpdated : Sep 10, 2018, 01:21 AM IST
സൗമ്യയുടെ മരണത്തില്‍ ദുരൂഹതയെന്ന് ബന്ധുകള്‍: മൃതദേഹം ഏറ്റുവാങ്ങിയില്ല

Synopsis

ജയിലിൽ നിന്നും സൗമ്യയുടെ  കുറിപ്പുകൾ അടങ്ങിയ 4 ബുക്കുകൾ കണ്ടെടുത്തിട്ടുണ്ട്.

കണ്ണൂര്‍: കണ്ണൂര്‍ വനിതാ ജയിലില്‍ ഇന്ന് രാവിലെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ പിണറായി കൂട്ടക്കൊലകേസിലെ പ്രതി സൗമ്യയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. തന്‍റെ മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നാണ് സൗമ്യ ആത്മഹത്യാക്കുറിപ്പില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. 

വീട്ടുകാര്‍ തന്നെ ഒറ്റപ്പെടുത്തിയെന്നും മാനസിക സംഘര്‍ഷം കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്നും കുറിപ്പിലുണ്ട്. ശ്രീയെ ഒരുപാട് സ്നേഹിച്ചിരുന്നു എന്നും മരണത്തിന് ജയില്‍ ഉദ്യോഗസ്ഥർ ഉത്തരവാദികളല്ലെന്നും ആത്മഹത്യക്കുറിപ്പില്‍ പറയുന്നു. അതേസമയം സൗമ്യയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുകള്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ തയ്യാറായിട്ടില്ല.  ജയിലിൽ നിന്നും സൗമ്യയുടെ  കുറിപ്പുകൾ അടങ്ങിയ 4 ബുക്കുകൾ കണ്ടെടുത്തിട്ടുണ്ട്. ഇവ കൂടി വിശദമായി പരിശോധിച്ചാല്‍ മാത്രമേ ആത്മഹത്യയ്ക്ക് പിന്നിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സിനിമയിൽ പാറുക്കുട്ടി ചെയ്ത വേഷം സത്യമായി, പേരക്കുട്ടിയുടെ ഒരു ചോദ്യത്തിൽ തുടങ്ങിയതാണ്, 102ാം വയസിൽ മൂന്നാമതും മലചവിട്ടി മുത്തശ്ശി
വി പ്രിയദര്‍ശിനി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും; കോര്‍പറേഷനിൽ ആര്‍പി ശിവജി സിപിഎം കക്ഷി നേതാവാകും