സര്‍ക്കാര്‍ പറഞ്ഞ 3800 രൂപ പോലും പലര്‍ക്കും ലഭിച്ചിട്ടില്ല; കടുത്ത ആരോപണവുമായി പ്രതിപക്ഷ നേതാവ്

Published : Aug 24, 2018, 01:33 PM ISTUpdated : Sep 10, 2018, 04:54 AM IST
സര്‍ക്കാര്‍ പറഞ്ഞ 3800 രൂപ പോലും പലര്‍ക്കും ലഭിച്ചിട്ടില്ല; കടുത്ത ആരോപണവുമായി പ്രതിപക്ഷ നേതാവ്

Synopsis

സർക്കാരിന്റെ സാമ്പത്തിക സഹായം ഇല്ലാതെ തന്നെ ക്യാമ്പുകൾ നടന്നുപോകുന്നതിനാൽ പ്രഖ്യാപിച്ചിരിക്കുന്ന ധനസഹായം വേഗം വിതരണം ചെയ്യണം

തിരുവനന്തപുരം; മഹാപ്രളയത്തില്‍ നിന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പിണറായി സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ക്യാമ്പുകളിലുള്ളവര്‍ക്ക് നല്‍കുമെന്ന പ്രഖ്യാപിച്ച 3800 രൂപ പോലും പലര്‍ക്കും കിട്ടിയിട്ടില്ലെന്ന ഗുരുതര ആരോപണങ്ങളാണ് ചെന്നിത്തല ഉന്നയിച്ചിരിക്കുന്നത്.

ചെന്നിത്തലയുടെ കുറിപ്പ് പൂര്‍ണരൂപത്തില്‍

സന്നദ്ധ സംഘടനകളും നല്ലമനുഷ്യരും കൈയ്യയച്ചു സഹായിക്കുന്നത് കൊണ്ടാണ് ദുരിതാശ്വാസക്യാമ്പുകൾ നടന്നുപോകുന്നത്.സർക്കാർ നൽകാമെന്ന് അറിയിച്ചിരുന്ന 3800 രൂപ പലർക്കും ലഭിച്ചില്ലെന്ന് എറണാകുളം പറവൂർ ശ്രീനാരായണ ഹയർ സെക്കന്ററി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെ താമസക്കാർ എന്നോട് പറഞ്ഞത്.

പിന്നീട് പ്രഖ്യാപിച്ച പതിനായിരം രൂപ അവരിൽ ഒരാൾക്ക് പോലും ലഭിച്ചില്ല.സർക്കാരിന്റെ സാമ്പത്തിക സഹായം ഇല്ലാതെ തന്നെ ക്യാമ്പുകൾ നടന്നുപോകുന്നതിനാൽ പ്രഖ്യാപിച്ചിരിക്കുന്ന ധനസഹായം വേഗം വിതരണം ചെയ്യണം.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News live: ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം: സസ്പെന്‍ഷനിലായ എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ വകുപ്പുതല അന്വേഷണം ഇന്ന് തുടങ്ങും
ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം: സസ്പെന്‍ഷനിലായ എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ വകുപ്പുതല അന്വേഷണം ഇന്ന് തുടങ്ങും