പ്രവാസികള്‍ക്ക് തിരിച്ചടി; പണമിടപാടുകള്‍ക്ക് കുവൈറ്റില്‍ നികുതി നല്‍കേണ്ടി വരും

Web Desk |  
Published : Apr 02, 2018, 04:36 PM ISTUpdated : Jun 08, 2018, 05:47 PM IST
പ്രവാസികള്‍ക്ക് തിരിച്ചടി; പണമിടപാടുകള്‍ക്ക് കുവൈറ്റില്‍ നികുതി നല്‍കേണ്ടി വരും

Synopsis

ഒരു ദിനാര്‍ മുതല്‍ 99 ദിനാര്‍ വരെയുള്ള ഇടപാടുകള്‍ക്ക് ഒരു ശതമാനമായിരിക്കും നികുതി. 100 ദിനാര്‍ മുതല്‍ 200 ദിനാര്‍ വരെ രണ്ട് ശതമാനവും 300 മുതല്‍ 499 ദിനാര്‍ വരെ മൂന്ന് ശതമാനവും നികുതി ചുമത്തും. 500 ദിനാറിന് മുകളില്‍ അഞ്ച് ശതമാനമായിരിക്കും നികുതി.

കുവൈത്ത് സിറ്റി: പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി കുവൈറ്റ് ഭരണകൂടം പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ക്ക് അംഗീകാരം നല്‍കി. വിദേശികളുടെ പണമിടപാടുകള്‍ക്ക് നികുതി ചുമത്താനുള്ള നിര്‍ദ്ദേശത്തിന് പാര്‍ലമെന്റിന്റെ ഫിനാന്‍ഷ്യല്‍ ആന്റ് ഇക്കണോമിക് അഫയേഴ്സ് കമ്മിറ്റി അംഗീകാരം നല്‍കി. ഇത്തരത്തില്‍ നികുതി ചുമത്തുന്നത് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഉരപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെടുത്തതെന്ന് കമ്മിറ്റി ചെയര്‍മാന്‍ സലാഹ് ഖുര്‍ഷിദ് അറിയിച്ചു. 

ഒരു ദിനാര്‍ മുതല്‍ 99 ദിനാര്‍ വരെയുള്ള ഇടപാടുകള്‍ക്ക് ഒരു ശതമാനമായിരിക്കും നികുതി. 100 ദിനാര്‍ മുതല്‍ 200 ദിനാര്‍ വരെ രണ്ട് ശതമാനവും 300 മുതല്‍ 499 ദിനാര്‍ വരെ മൂന്ന് ശതമാനവും നികുതി ചുമത്തും. 500 ദിനാറിന് മുകളില്‍ അഞ്ച് ശതമാനമായിരിക്കും നികുതി. അംഗീകൃതമല്ലാത്ത മാര്‍ഗ്ഗങ്ങളിലൂടെ അല്ലാതെ നടത്തുന്ന പണമിടപാടുകള്‍ക്ക് അഞ്ച് വര്‍ഷം വരെ തടവും ഇടപാട് നടത്തിയ തുകയുടെ ഇരട്ടി പിഴയും ഈടാക്കും.  പ്രതിവര്‍ഷം നടക്കുന്ന ഏകദേശം 19 ബില്യന്‍ ദിനാറിന്റെ ഇടപാടുകളില്‍ നിന്ന് 70 മില്യന്‍ ദിനാര്‍ വരുമാനം സമാഹരിക്കാനാണ് തീരുമാനം. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഹണിമൂണിന് ശേഷം ജീവനൊടുക്കിയ നവവധുവിൻ്റെ ഭർത്താവിനേയും മരിച്ച നിലയിൽ കണ്ടെത്തി; അമ്മ ​ഗുരുതരാവസ്ഥയിൽ
സുബ്രഹ്മണ്യനെതിരായ കേസ്: രാഷ്ട്രീയ പക പോക്കലെന്ന് രമേശ് ചെന്നിത്തല; ചങ്ങലക്ക് ഭ്രാന്ത് പിടിച്ച സ്ഥിതിയെന്ന് കെ സി വേണു​ഗോപാൽ