തോമസ് ചാണ്ടിക്കെതിരെ കലക്ടര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നൽകി

Published : Oct 25, 2017, 02:13 PM ISTUpdated : Oct 04, 2018, 05:36 PM IST
തോമസ് ചാണ്ടിക്കെതിരെ കലക്ടര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നൽകി

Synopsis

കൊച്ചി: മന്ത്രി തോമസ്‌ ചാണ്ടിയുടെ കമ്പനി മാർത്താണ്ഡം കായൽ കയ്യേറിയെന്ന റിപ്പോര്‍ട്ട് ആലപ്പുഴ കളക്ടര്‍ ഹൈക്കോടതിയിൽ നൽകി . കായൽ ഭൂമി മണ്ണിട്ട്‌ നികത്തിയെന്ന് റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നതായാണ് വിവരം.

64 പേരുടെ 5 സെന്‍റ് വീതമുള്ള പട്ടയ ഭൂമി കമ്പനി വാങ്ങികൂട്ടിയെന്നും ഇതിൽ 11 ഇടപാടുകളുടെ ഭൂമി രേഖകൾ പരിശോധിച്ചെന്നും റിപ്പോര്‍ട്ട് പറയുന്നു. ഇനി 53 എണ്ണം പരിശോധിക്കാനുണ്ട് . ഭൂമിയുമായി ബന്ധപ്പെട്ട ഫയലുകൾ കാണാതായിട്ടുണ്ട് . അതുകൊണ്ടുതന്നെ പരിശോധനകൾ അപൂർണ്ണമായി നിൽക്കുകയാണ് . ഭൂമി അളന്ന് തിട്ടപ്പെടുത്താൻ സര്‍വേസംഘത്തെ നിയോഗിച്ചുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഡാറ്റ ബാങ്കിൽ ഉൾപ്പെട്ട ഭൂമിയല്ലെന്നും 2011ൽ ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയിരുന്നുവെന്നും എന്നാൽ എന്ത് നടപടി സ്വീകരിച്ചുവെന്ന് അറിയില്ലെന്നും അക്കാലത്തെ രേഖകൾ കാണാനില്ലെന്നും മുഴുവൻ പരിശോധനകളും പൂര്‍ത്തിയായശേഷം നടപടിയെടുക്കും കളക്ടറുടെ റിപ്പോര്‍ട്ട് വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യമന്ത്രിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ചു; കോൺ​ഗ്രസ് നേതാവിനെതിരെ കലാപശ്രമത്തിന് കേസ്
കൊച്ചി മേയർ സ്ഥാനത്തിൽ പരിഭവം അവസാനിപ്പിച്ച് ദീപ്തി മേരി വർഗീസ്; വികെ മിനിമോൾക്കും ഷൈനി മാത്യുവിനും പിന്തുണയുമായി പോസ്റ്റ്