സ്കൂള്‍ കൂട്ടികളോട് കോപ്പിയടിക്കരുതെന്ന് മെലാനിയ ട്രംപ് ; കണ്ണുതള്ളി സോഷ്യല്‍ മീഡിയ

Published : Oct 25, 2017, 12:56 PM ISTUpdated : Oct 05, 2018, 01:48 AM IST
സ്കൂള്‍ കൂട്ടികളോട് കോപ്പിയടിക്കരുതെന്ന് മെലാനിയ ട്രംപ് ; കണ്ണുതള്ളി സോഷ്യല്‍ മീഡിയ

Synopsis

സ്കൂള്‍ കുട്ടികളോട് കോപ്പിയടിക്കരുതെന്നും അത് ആശാസ്യമായ ഒന്നല്ലെന്നും യുഎസ് പ്രസി‍ഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ പത്നി മെലാനിയ ട്രംപ്. കുട്ടികളോട് എല്ലാവരും പറയുന്ന ഒരു കാര്യമാണെങ്കില്‍ കൂടിയും ആര് പറഞ്ഞു എന്നുള്ളതാണ് ചര്‍ച്ചകള്‍ക്ക് വഴിതെളിക്കുന്നത്. മിഷിഗണിലെ ഒരു സ്കൂള്‍ സന്ദര്‍ശിച്ചപ്പോളാണ് മെലാനിയ കോപ്പിയടിയെക്കുറിച്ച് വാചാലയായത്.

സമൂഹത്തിലെ ഒറ്റപ്പെടലുകളെക്കുറിച്ചും കുട്ടികള്‍ക്കിടയിലെ അധിഷേപങ്ങളെക്കുറിച്ചും സിഗരറ്റിന്റേയും ലഹരി വസ്തുക്കളെയും കുറിച്ച് സംസാരിക്കുന്നതിനിടെയാണ് മെലാനിയ ട്രംപ് വീണ്ടും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചക്ക് വഴി തുറന്നിട്ടത്.

നേരത്തെ മിഷേല്‍ ഒബാമയുടെ പ്രസംഗങ്ങള്‍ കോപ്പിയടിച്ചെന്ന് ഏറെ ആരോപണം കേട്ടിട്ടുള്ള ആളായ മെലാനിയ ട്രംപ് കോപ്പിയടിക്കുന്നതിനെക്കുറിച്ച് നല്‍കുന്ന സന്ദേശം എങ്ങനെ സ്വീകരിക്കണമെന്ന് ചര്‍ച്ച ചെയ്യുകയാണ് സമൂഹമാധ്യമങ്ങള്‍.   

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യുദ്ധത്തിന് ശാശ്വതമായ അന്ത്യമാണ് തേടുന്നതെന്ന് ഇറാൻ; സമാധാനത്തിനായി സഹകരിക്കുമോ എന്നതിൽ വ്യക്തത
ഭരണം നിലനിർത്താൻ ബിജെപി; അണിയറയിൽ പ്രതിപക്ഷത്തിന്റെ പടയൊരുക്കം, അസമിൽ രാഷ്ട്രീയ കൊടുങ്കാറ്റ്!