മാധ്യമസ്വാതന്ത്ര്യം: ലോകത്ത് ഇന്ത്യയുടെ സ്ഥാനം 133

Published : Apr 21, 2016, 12:24 PM ISTUpdated : Oct 04, 2018, 08:12 PM IST
മാധ്യമസ്വാതന്ത്ര്യം: ലോകത്ത് ഇന്ത്യയുടെ സ്ഥാനം 133

Synopsis

മുംബൈ: മാധ്യമസ്വാതന്ത്ര്യത്തില്‍ ലോക രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഇന്ത്യക്ക് 133-മത്തെ സ്ഥാനത്ത്. റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് പുറത്തുവിട്ട പട്ടികയില്‍ ഫിന്‍ലന്‍ഡാണ് ഒന്നാം സ്ഥാനത്ത്. തുടര്‍ച്ചയായ ആറാം തവണയാണ് ഫിന്‍ലന്‍ഡ് മാധ്യമ സ്വാതന്ത്ര്യത്തില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്.

ഹോളണ്ട്, നോര്‍വെ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 2015ലെ പട്ടികയില്‍ ഇന്ത്യ 136-മത്തെ സ്ഥാനത്തായിരുന്നു. മൂന്നു സ്ഥാനം മുന്നേറിയാണ് ഇന്ത്യ ഇപ്പോള്‍ 133ല്‍ എത്തി നില്‍ക്കുന്നത്. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ ഭൂട്ടാന്‍-94 നേപ്പാള്‍-105, ബംഗ്ലാദേശ്-144 ശ്രീലങ്ക-141 എന്നീ സ്ഥാനങ്ങളിലാണ്. അതേസമയം, 

പാക്കിസ്ഥാന്‍ 147-മത്തെ സ്ഥാനത്തും അഫ്ഗാനിസ്ഥാന്‍ 120-മത്തെ സ്ഥാനത്തുമാണ്. അമേരിക്ക 44-മത്ത് സ്ഥാനത്ത് നില്‍ക്കുമ്പോള്‍, റഷ്യ 148-മത്തെ സ്ഥാനത്താണ്, ചൈനയുടെ സ്ഥാനം 176 ആണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുട്ടക്കടയിലെത്തിയ ഒരു സംഘം പണം ആവശ്യപ്പെട്ടു, കൊടുക്കാഞ്ഞതോടെ മട്ടുമാറി, കടയുടമയ്ക്ക് നേരെ അതിക്രമം
കൊടും ചൂടിൽ വലഞ്ഞ് ജനങ്ങൾ, വേനൽമഴയ്ക്ക് സാധ്യത എവിടെയൊക്കെ? വയനാട്,ഇടുക്കി ഒഴികെയുളള ജില്ലകളിൽ അത്യുഷ്ണം തുടരും