
തിരുവനന്തപുരം: സിപിഎം നേതാവും മുന്‍ ധനമന്ത്രിയുമായ തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് കുറിപ്പുകള്‍ പുസ്തകമാവുന്നു.
ഓണ്‍ലൈനില്‍ ഏറെ ശ്രദ്ധേയമായ കുറിപ്പുകള്‍ ഡിസി ബുക്‌സാണ് 'ഫേസ്ബുക്ക് ഡയറി' എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്നത്. ഏപ്രില്‍ 23 വൈകിട്ട് 6 ന് മണ്ണഞ്ചേരിയില്‍ നടക്കുന്ന ചടങ്ങില്‍ പ്രൊഫ. എം കെ സാനുവിന് പുസ്തകം നല്‍കി മമ്മൂട്ടി പ്രകാശനം നടത്തും. എം കെ സാനു മുഖ്യ പ്രഭാഷണവും നടത്തും.
തോമസ് ഐസക്ക് ഫേസ്ബുക്കില്‍ കുറിച്ച കുറിപ്പുകളുടെ സമാഹാരമാണ് ഈ പുസ്തകം.
പുസ്തക വില്പനയില്‍ നിന്നു ലഭിക്കുന്ന റോയല്‍റ്റി ആലപ്പുഴ പാതിരപള്ളി സിജി ഫ്രാന്‍സിസ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയായ സ്‌നേഹജാലകത്തിന് സംഭാവന നല്‍കും. പത്തുഭാഗങ്ങളായാണ് കുറിപ്പുകള്‍ സമാഹരിച്ചിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam