
ദില്ലി: ഹൈന്ദവ സംഘടനാ നേതാക്കളുടെ സന്ദർശനത്തെ തുടർന്ന് ഈഫൽ ടവറിലെ വനിതാ ജീവനക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തിയ റിപ്പോർട്ടുകളിൽ പ്രതികരിക്കാതെ വിദേശകാര്യ വക്താവ്. പാരിസിൽ ഹൈന്ദവ ക്ഷേത്ര ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി ഓൺലൈനായി ആശംസ നേർന്നിരുന്നുവെന്നും ഇതിനപ്പുറമുള്ള സംഭവങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്നില്ല. സംഭവം സംഘാടകരും ഫ്രഞ്ച് അധികൃതരും തമ്മിലുള്ള വിഷയമെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.
ശനിയാഴ്ച്ചയാണ് പാരിസിലെ ഹൈന്ദവ ക്ഷേത്രം തുറക്കുന്നതുമായി ബന്ധപ്പെട്ടെത്തിയ ബോച്ചാസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായണൻ സൻസ്ഥ സംഘടനയിലെ നൂറോളം പേർ ഈഫൽ ടവർ സന്ദർശിക്കാൻ എത്തിയത്. പിന്നാലെ സംഘത്തിന്റെ ആവശ്യത്തെ തുടർന്ന് ഇവർ കടന്നു പോകുന്ന വഴിയിലുള്ള വനിതാ ജീവനക്കാരെ മാറ്റി അവിടെ പുരുഷ ജീവനക്കാരെ നിയോഗിക്കുകയായിരുന്നു. സംഭവം സ്ത്രീകളെ അപമാനിക്കുകയും ലിംഗ സമത്വത്തിന് എതിരായ നടപടിയുമാണെന്ന് അറിയിച്ച് വനിതാ ജീവനക്കാർ പ്രതിഷേധിച്ചതോടെ തിങ്കളാഴ്ച ടവർ അടച്ചിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam