യുഎഇയിലും റിപ്പബ്ലിക് ദിനാഘോഷം

Web Desk |  
Published : Jan 26, 2017, 06:59 PM ISTUpdated : Oct 05, 2018, 04:01 AM IST
യുഎഇയിലും റിപ്പബ്ലിക് ദിനാഘോഷം

Synopsis

ഇന്ത്യയുടെ അറുപത്തി എട്ടാമത് റിപ്പബ്ലിക് ദിനം യു.എ.ഇയിലും വിപുലമായി തന്നെയാണ് ആഘോഷിച്ചത്. അബുദാബിയിലെ ഇന്ത്യന്‍ എംബസി, ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് എന്നിവിടങ്ങളില്‍ ദേശീയ പതാക ഉയര്‍ത്തി. ഇന്ത്യന്‍ അംബാസഡര്‍, കോണ്‍സുല്‍ ജനറല്‍ എന്നിവര്‍ റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്നു.
ദുബായ് ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന ആഘോഷത്തില്‍ കോണ്‍സുല്‍ ജനറല്‍ അനുരാഗ് ഭൂഷണ്‍ ദേശീയ പതാക ഉയര്‍ത്തി. വിദ്യാര്‍ത്ഥികളുടെ മാര്‍ച്ച് പാസ്റ്റും അരങ്ങേറി. ആനയും മുത്തുക്കുടകളുമെല്ലാം ഇതില്‍ നിരന്നു.

ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളില്‍ നടന്ന ആഘോഷത്തില്‍ സൈനികരുടെ വേഷം ധരിച്ചാണ് ചില വിദ്യാര്‍ത്ഥികള്‍മാര്‍ച്ച് പാസ്റ്റിന് എത്തിയത്. ബാന്റ് വാദ്യത്തിന്റെ അകമ്പടിയോടെയായിരുന്നു കുട്ടികളുടെ മാര്‍ച്ച് പാസ്റ്റ്.  

റാസല്‍ഖൈമ, ഫുജൈറ, അജ്മാന്‍ തുടങ്ങി യു.എ.ഇയിലെ എല്ലാ എമിറ്റേറിലും വിവിധ ഇന്ത്യന്‍ സ്‌കൂളുകളുടെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ഉണ്ടായിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിൽ 100 വയസിന് മുകളിൽ 1571 വോട്ടർമാർ, മൊത്തം 2.70 കോടി വോട്ടർമാർ, 30471 പോളിംഗ് സ്റ്റേഷനുകൾ; തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നു
നെതന്യാഹു കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾക്കിടെ ഞെട്ടിക്കുന്ന പ്രസ്താവനയുമായി ഇറാൻ, 'നെതന്യാഹു ജീവനോടെയുണ്ടെങ്കിൽ അയാളെ ഞങ്ങൾ കൊല്ലും'