വെള്ളപ്പൊക്കത്തിൽ കാറിന് മുകളിൽ അകപ്പെട്ട വധുവിനെ പൊലീസ് രക്ഷപ്പെടുത്തി

By Web TeamFirst Published Aug 15, 2018, 3:39 PM IST
Highlights

സ്വന്തം കാറിൽ നിന്നും പൊലീസ് വാ​ഹനത്തിനുള്ളിലേക്ക് ചാടിയാണ് യുവതി രക്ഷപ്പെട്ടത്. ബൊ​ഗാട്ടാ പൊലിസ് തന്നെയാണ് യുവതിയെ രക്ഷിക്കുന്ന വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

ന്യൂജഴ്സി: അപ്രതീക്ഷിതമായി വെള്ളപ്പൊക്കമുണ്ടായപ്പോൾ കാറിന് മുകളിൽ അകപ്പെട്ടു പോയ വധുവിനെ പൊലീസ് രക്ഷപ്പെടുത്തി. ന്യൂജഴ്സിയിലെ ബർ​ഗൻഡ കൗണ്ടിയിലാണ് വിവാഹ പാർട്ടി നടക്കുന്നതിനിടയിൽ വെള്ളപ്പൊക്കമുണ്ടായത്. ബൊ​ഗാട്ടയിലെ ഹാക്കൻ സാക്ക് നദി  മഴ മൂലം കര കവിഞ്ഞൊഴുകിയതാണ് വെള്ളപ്പൊക്കത്തിന് കാരണം. കാർ റോഡിന് നടുവിൽ അകപ്പെട്ടപ്പോൾ വധു കാറിന് മുകളിൽ കയറി നിന്നു. പിന്നീടാണ് പൊലീസെത്തി ഇവരെ രക്ഷപ്പെടുത്തിയത്. 

മഴ വകവയ്ക്കാതെ വധുവും വരനും സുഹൃത്തുക്കളുമൊത്ത് പാ‍ർട്ടി തുടങ്ങിവയ്ക്കുകയായിരുന്നു. അപ്പോഴാണ് പെട്ടെന്ന് വെള്ളം പൊങ്ങിയത്. വിവാഹം കഴിച്ച അന്നു തന്നെ വധൂവരൻമാർക്കും നേരിടേണ്ട വന്നത് വൻ പ്രതിന്ധിയാണെന്നും ഭാ​ഗ്യവശാൽ അവരുടെ ആദ്യത്തെ പ്രതിസന്ധിയിൽ സഹായിക്കാൻ തങ്ങൾക്ക് കഴിഞ്ഞു എന്നാണ് ബോ​ഗാട്ട പോലീസ് ഔദ്യോ​ഗിക ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. 

സ്വന്തം കാറിൽ നിന്നും പൊലീസ് വാ​ഹനത്തിനുള്ളിലേക്ക് ചാടിയാണ് യുവതി രക്ഷപ്പെട്ടത്. ബൊ​ഗാട്ടാ പൊലിസ് തന്നെയാണ് യുവതിയെ രക്ഷിക്കുന്ന വീഡിയോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. പതിനഞ്ച് മിനിറ്റ് കൊണ്ട് നാലടി വെള്ളമാണ് ഉയർന്നത്. അതുകൊണ്ട് തന്നെ ഇതൊരു സാധാരണ വെള്ളപ്പൊക്കമല്ലെന്ന് പൊലീസ് പറയുന്നു.  


 

click me!