അനാഥർക്ക് സംവരണം; സുപ്രധാന തീരുമാനവുമായി മഹാരാഷ്ട്ര സർക്കാർ

By Web DeskFirst Published Apr 3, 2018, 4:49 PM IST
Highlights
  • അനാഥർക്ക് സംവരണവുമായി മഹാരാഷ്ട്ര സർക്കാർ
  • വിദ്യാഭ്യാസ മേഖലയിലും തൊഴിൽ രംഗത്തും ഒരു ശതമാനം
  • രാജ്യത്ത് ആദ്യമായി നടപ്പാക്കുന്നത് മഹാരാഷ്ട്രയിൽ

അനാഥർക്ക് വിദ്യാഭ്യാസ മേഖലയിലും തൊഴിൽ രംഗത്തും ഒരു ശതമാനം സംവരണം ഏർപ്പെടുത്തി കൊണ്ട് മഹാരാഷ്ട്ര സർക്കാരിന്റെ സുപ്രധാന തീരുമാനം. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാന സർക്കാർ അനാഥർക്കായി സംവരണം ഏർപ്പെടുത്തിയത്.

ചരിത്രപരമായ തീരുമാനവുമായി സംസ്ഥാനത്ത് അനാഥരായവർക്ക് കൈതാങ്ങകുകയാണ്  മഹാരാഷ്ട്ര സർക്കാർ. സംസ്ഥാന വനിതാ ശിശു ക്ഷേമ വകുപ്പ് സാക്ഷ്യപ്പെടുത്തിയ അനാഥ കുട്ടികൾക്കാണ് സംവരണ ആനുകൂല്യം ലഭിക്കുക. അനാഥാലയങ്ങളിൽ വളരുന്ന, മാതാപിതാക്കളെ കണ്ടെത്താൻ കഴിയാത്ത കുട്ടികൾക്കും ഈ ആനുകൂല്യം ലഭിക്കും.

മഹാരാഷ്ട്രയിൽ 3900 പേർ  അനാഥരായി വളരുന്നതായി സർക്കാർ കണക്കുകൾ  പറയുന്നത്.നിലവിലെ ഇതര സംവരണ അനുപാതത്തിൽ മാറ്റം വരുത്താതെ ജനറൽ കാറ്റഗറിയിൽ ഉൾപ്പെടുത്തിയാണ് ഒരു ശതമാനം സംവരണം നൽകുന്നത്.കഴിഞ്ഞ ജനുവരിയിൽ മന്ത്രിസഭാ യോഗത്തിൽ എടുത്ത തീരുമാനം ഇപ്പോൾ നടപ്പാക്കിയിരിക്കുന്നത് .  തൊഴിൽ രംഗത്തെ എല്ലാ മേഖലകളെയും ബാധിക്കുന്ന ഈ സംവരണം നിലവിൽ വരുന്നതോടെ അനാഥരായ എല്ലാവര്‍ക്കും  ഇനിമുതൽ വിദ്യാഭ്യാസത്തിനും തൊഴിലിനും സർക്കാർ സംരക്ഷണം ഉണ്ടാകും.


 

click me!