രേഷ്മയുടെ ശ്രമം പ്രശസ്തിക്ക് വേണ്ടിയെന്ന് ശ്രീധരൻപിള്ള; വിശ്വാസികളുടെ സംരക്ഷണം ഉറപ്പാക്കുമെന്ന് ജയരാജൻ

Published : Oct 15, 2018, 11:59 AM IST
രേഷ്മയുടെ ശ്രമം പ്രശസ്തിക്ക് വേണ്ടിയെന്ന് ശ്രീധരൻപിള്ള; വിശ്വാസികളുടെ സംരക്ഷണം ഉറപ്പാക്കുമെന്ന് ജയരാജൻ

Synopsis

ശബരിമലയിൽ പോകാനുള്ള രേഷ്മാ നിശാന്തിന്‍റെ ശ്രമം പ്രശസ്തിക്ക് വേണ്ടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. ശബരിമലയിലെ ആചാരങ്ങളെ തകർക്കാനുള്ള നിരീശ്വരവാദികളുടെ ശ്രമമാണിതെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു. കുപ്രചാരണങ്ങളിലൂടെ ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങളെ വഴിതിരിച്ചുവിടാനാണ് ചിലർ ശ്രമിക്കുന്നതെന്നും ശ്രീധരൻ പിള്ള

തിരുവനന്തപുരം:  ശബരിമലയിൽ പോകാനുള്ള രേഷ്മാ നിശാന്തിന്‍റെ ശ്രമം പ്രശസ്തിക്ക് വേണ്ടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. ശബരിമലയിലെ ആചാരങ്ങളെ തകർക്കാനുള്ള നിരീശ്വരവാദികളുടെ ശ്രമമാണിതെന്നും ശ്രീധരന്‍പിള്ള ആരോപിച്ചു. കുപ്രചാരണങ്ങളിലൂടെ ഇപ്പോൾ നടക്കുന്ന പ്രതിഷേധങ്ങളെ വഴിതിരിച്ചുവിടാനാണ് ചിലർ ശ്രമിക്കുന്നതെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

അതേസമയം രേഷ്മയടക്കമുള്ള വിശ്വാസികളുടെ സംരക്ഷണം സർക്കാർ ഉറപ്പാക്കുമെന്ന് മന്ത്രി ഇ പി ജയരാജൻ വ്യക്തമാക്കി. ശബരിമലയിൽ ആരു വന്നാലും സംരക്ഷിക്കും. വിധി നടപ്പാക്കേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണെന്നും ഇപി ജയരാജൻ പറഞ്ഞു. 

ശബരിമലയിലേക്ക് പോകാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് രേഷ്മാ നിശാന്ത് വ്യക്തമാക്കി. ജനങ്ങളിൽ നിന്ന് വലിയ പിന്തുണയാണ് കിട്ടുന്നത്. കൂടുതൽ സ്ത്രീകൾ മലകയറാനെത്തുമെന്നും രേഷ്മാ നിശാന്ത് പറഞ്ഞു. ഭീഷണികളെ ഭയമില്ലെന്നും രേഷ്മ നിശാന്ത് പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എസ്ഐആറിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയോ? വോട്ട് തിരികെ ചേർക്കാൻ അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ
നിയമസഭ തെരഞ്ഞെടുപ്പിന് നേരത്തെ കളത്തിൽ ഇറങ്ങാൻ യുഡിഎഫ്, സീറ്റ് വിഭജനം നേരത്തെ തീർക്കും, മണ്ഡലങ്ങളെ മൂന്നായി തിരിച്ച് തെരഞ്ഞെടുപ്പ് തന്ത്രം