
തിരുവനന്തപുരം: യുവതികളെ ശബരിമലയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ. വിശ്വാസികൾ ശബരിമലയിൽ എത്തില്ലെന്ന് എ.പത്മകുമാർ പറഞ്ഞു. ഇത്തവണ പ്രത്യേക സൗകര്യങ്ങൾ ഒരുക്കില്ലെന്നും ദേവസ്വം ബോർഡ് വിശദമാക്കി. പ്രശ്ന പരിഹാരത്തിന് എല്ലാ സാധ്യതകളും തേടുമെന്നും പത്മകുമാർ വ്യക്തമാക്കി. ശബരിമലയിലേക്ക് വരുന്നവര്‍ സുഖസൗകര്യങ്ങള്‍ തേടിയെത്തുന്നവരല്ലെന്നും പത്മകുമാർ കൂട്ടിച്ചേര്‍ത്തു.
അതേസമയം ശബരിമല വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡിന്റെ സമവായ ചര്‍ച്ചയിൽ പങ്കെടുക്കുമെന്ന് അയ്യപ്പ സേവാ സംഘം. കോടതി തീരുമാനം തിടുക്കത്തിൽ നടപ്പാക്കരുതെന്ന് ചർച്ചയിൽ ആവശ്യപ്പെടുമെന്നും അയ്യപ്പസേവാസംഘം ജനറൽ സെക്രട്ടറി വേലായുധൻ നായർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam