പ്രധാനപദവികളില്‍ ഉദ്യോഗസ്ഥര്‍ക്ക് മാറ്റം; വകുപ്പ് സെക്രട്ടറിമാരെ മാറ്റി നിയമിച്ച് സർക്കാർ

Published : Jan 30, 2019, 08:44 PM ISTUpdated : Jan 30, 2019, 10:53 PM IST
പ്രധാനപദവികളില്‍ ഉദ്യോഗസ്ഥര്‍ക്ക് മാറ്റം; വകുപ്പ് സെക്രട്ടറിമാരെ മാറ്റി നിയമിച്ച് സർക്കാർ

Synopsis

കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയെ തല്‍സ്ഥാനത്ത് നിന്നും പകരം എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ എംപി ദിനേശിനെ പകരം നിയമിച്ചു.

തിരുവനന്തപുരം: ഉന്നത ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ച് മന്ത്രിസഭായോഗം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് തന്ത്രപ്രധാന പദവികളില്‍ ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചത്. കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയെ തല്‍സ്ഥാനത്ത് നിന്നും പകരം എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ എംപി ദിനേശിനെ പകരം നിയമിച്ചു.

റവന്യൂ സെക്രട്ടറി പി.എച്ച് കുര്യന്‍ വിരമിക്കുന്നത് കണക്കിലെടുത്ത് ഡോ.വേണുവിനെ അടുത്ത റവന്യൂ സെക്രട്ടറിയായി നിയമിച്ചു. കുര്യന്‍ വിരമിക്കുന്ന മുറയ്ക്ക് വേണു ചുമതല ഏറ്റെടുക്കും. പൊതുഭരണസെക്രട്ടറി ഡോ.ജയതിലകിന് വനംവകുപ്പിന്‍റ അധികചുമതല നല്‍കി. ബിഎസ് തിരുമേനിയെ ഡിപിഐയായി നിയമിച്ചു. വിആര്‍ പ്രേംകുമാറാണ് പുതിയ ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മണ്ഡലപൂജ; 26നും 27നും ശബരിമല ദർശനത്തിനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും
'മേയർ പദവി കണ്ടിട്ടല്ല മത്സരത്തിനിറങ്ങിയത്, പാർട്ടിക്ക് ഒപ്പം നില്കും'; കൊച്ചി മേയർ സ്ഥാനം കൈവിട്ടതിന് പിന്നാലെ പ്രതികരിച്ച് ദീപ്തി മേരി വർഗീസ്