പൊലീസുകാർക്ക് നേരെയുള്ള ആക്രമണം: കീഴടങ്ങിയ എസ്എഫ്ഐ നേതാവ് റിമാൻഡിൽ

Published : Jan 30, 2019, 08:35 PM ISTUpdated : Jan 30, 2019, 08:36 PM IST
പൊലീസുകാർക്ക് നേരെയുള്ള ആക്രമണം: കീഴടങ്ങിയ എസ്എഫ്ഐ നേതാവ് റിമാൻഡിൽ

Synopsis

പൊലീസുകാരെ റോഡിൽ ആക്രമിച്ച കേസില്‍ കീഴടങ്ങിയ എസ്എഫ്ഐ നേതാവ് റിമാൻഡിൽ.  അടുത്ത മാസം 13 വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.  

തിരുവനന്തപുരം: തിരുവനന്തപുരത്ത് പൊലീസുകാരെ നടുറോഡില്‍ ആക്രമിച്ചകേസിലെ പ്രതിയായ എസ്എഫ്ഐ നേതാവ് നസീം റിമാൻഡിൽ. ഇന്ന് ഉച്ചയോടെയാണ് എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ നസീം കന്‍റോൺമെന്‍റ് സ്റ്റേഷനിൽ കീഴടങ്ങിയത്. 

ട്രാഫിക്ക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ പാളയത്ത് റോഡിലിട്ട് മർദ്ദിച്ച കേസിലെ  പ്രതിയായ നസീം മന്ത്രിമാരുടെ പരിപാടയിൽ പങ്കെടുത്തത് വിവാദമായതോടെയാണ് കീഴടങ്ങൽ.  ജാമ്യമില്ലാ കേസിൽ അഞ്ചാം പ്രതിയായ നസീമിനെ അടുത്ത മാസം 13 വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ഒന്നര മാസത്തിന് മുമ്പാണ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥരെ എസ്എഫ്ഐ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ നടുറോഡില്‍ വച്ച് മര്‍ദിച്ചത്.  

കഴിഞ്ഞ ഒന്നരമാസമായി ഒളിവില്ലെന്ന് പൊലീസ് പറയുന്ന ജാമ്യമില്ലാ കേസിലെ പ്രതി കഴിഞ്ഞ ദിവസം മന്ത്രിമാരുടെ പരിപാടിയിൽ പങ്കെടുത്ത വിവാദമായിരുന്നു. ഇതേതുടർന്ന് സിപിഎം നേതൃത്വത്തിൻറെ നിർദ്ദേശ പ്രകാരം നസിം കീഴടങ്ങിയത്.  മർദ്ദനമേറ്റ ഒരു പൊലീസ്കാരൻ കള്ളമൊഴി നൽകിയാണ് നസീമിനെ പ്രതിയാക്കിയെന്ന് സിപിഎം ആരോപിച്ചു. ഈ കേസിൽ നാല് എസ്എഫ്ഐ പ്രവർത്തകർ നേരത്തെ കീഴടങ്ങിയിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ലഹരിയുടെ വേരറുത്ത് ഓപ്പറേഷൻ തൂഫാൻ, അറസ്റ്റിലായവരുടെ എണ്ണം പതിനായിരത്തിലേക്ക്, എടുത്ത കേസുകളുടെ എണ്ണം 9213
കള്ളക്കടൽ ജാഗ്രതാ നിർദേശം: 1.8 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത, റെഡ് അലർട്ട് പ്രഖ്യാപിച്ചു