
സുല്‍ത്താന്‍പൂര്‍: ഗ്യാംഗ്സ്റ്റര്‍ സിനിമകളിലെ സീന്‍ പോലെ യുപിയില്‍ ഹോട്ടലുടമയെ സ്ഥാപനത്തില്‍ കയറി ഒരാള്‍ വെടിവെച്ചു. ഇതിന് ശേഷം അധികം പ്രശ്നങ്ങളൊന്നുമില്ലാതെ വെടിയുതിര്‍ത്തയാള്‍ ഹോട്ടലില്‍ നിന്ന് രക്ഷപ്പെടുകയും ചെയ്തു. മൂന്ന് വെടിയുണ്ടകള്‍ ഏറ്റെങ്കിലും കൃത്യ സമയത്ത് ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ഹോട്ടലുടമയുടെ ജീവന്‍ രക്ഷിക്കാനായി. കേസില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭത്തെക്കുറിച്ച് സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് വ്യക്തമായത്.
സുല്‍ത്താന്‍പൂറിലെ അവന്തിക ഭക്ഷണശാലയില്‍ ക്യാഷ് കൗണ്ടറില്‍ ഉടമയായ അലോക് ആര്യ കുറച്ച് ആളുകളുമായി സംസാരിച്ച് നില്‍ക്കുകയായിരുന്നു. ഹോട്ടലില്‍ ഭക്ഷണം കഴിക്കാനും ആളുകളുണ്ടായിരുന്നു. വെള്ള ഷര്‍ട്ടും നീല ജീന്‍സും ധരിച്ച് എത്തിയ ഒരാള്‍ ക്യാഷ് കൗണ്ടറിന് മുന്നിലെത്തിയ ശേഷം വെടിയുതിര്‍ക്കുകയായിരുന്നു. ആളുകള്‍ തടയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഉടന്‍ ഹോട്ടലിലെ ജീവനക്കാര്‍ ചേര്‍ന്ന് അലോകിനെ ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഇത്രയും ദൃശ്യങ്ങള്‍ ഹോട്ടലിന്‍റെ സിസിടിവിയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
സുല്‍ത്താന്‍പൂര്‍ ജില്ലാ മജിസ്ട്രേറ്റിന്‍റെ വസതിക്ക് സമീപമാണ് സംഭവം അരങ്ങേറിയത്. വെടിവെച്ച ആളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്താണ് കാരണമെന്നത് ഇതുവരെ വ്യക്തമായിട്ടില്ല. ഹോട്ടലിലെ ഒരു ജീവനക്കാരനുമായി നടന്ന തര്‍ക്കമാണ് കാരണണെന്ന് പറയപ്പെടുന്നു. വെടിവെച്ച ശേഷം രണ്ടു സുഹൃത്തുകളോടൊപ്പമാണ് പ്രതി മടങ്ങിയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
വീഡിയോ കാണാം...
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Crime News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam