നിലയ്ക്കൽ-പമ്പ റൂട്ടിലെ ബസ് നിയന്ത്രണം തുടരുമെന്ന് എസ്പി യതീഷ്ചന്ദ്ര

Published : Nov 19, 2018, 11:35 PM ISTUpdated : Nov 19, 2018, 11:42 PM IST
നിലയ്ക്കൽ-പമ്പ റൂട്ടിലെ ബസ് നിയന്ത്രണം തുടരുമെന്ന് എസ്പി യതീഷ്ചന്ദ്ര

Synopsis

ടിക്കറ്റുകള്‍ റദ്ദാകുന്ന സാഹചര്യം വന്നാല്‍ സന്നിധാനത്ത് നിന്ന് തിരിച്ച് പമ്പയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് മടങ്ങുന്നതില്‍ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കും

പമ്പ: നിലയ്ക്കൽ-പമ്പ റൂട്ടിലെ ബസ് നിയന്ത്രണം തുടരുമെന്ന് എസ്പി യതീഷ്ചന്ദ്ര. നിയന്ത്രണം നീക്കണമെന്നുള്ള നിര്‍ദേശം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, പൊലീസിന്‍റെ നിയന്ത്രണത്തിന്‍റെ ഭാഗമായിട്ടാണ് സര്‍വീസ് നിര്‍ത്തിവച്ചതെന്ന് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചിരുന്നു.

അപ്രതീക്ഷിതമായി നടപടി തീർഥാടകർക്ക് വലിയ തിരിച്ചടിയായിരുന്നു. ശശികല സന്നിധാനത്ത് പോയതിന് തൊട്ടുപുറകെയാണ് ബസ് റദ്ദാക്കാന്‍ പൊലീസ് ഉത്തരവിട്ടത്. ഓണ്‍ലൈനിലാണ് ടിക്കറ്റ് തീര്‍ഥാടകര്‍ ബുക്ക് ചെയ്തിരിക്കുന്നത്.

ടിക്കറ്റുകള്‍ റദ്ദാകുന്ന സാഹചര്യം വന്നാല്‍ സന്നിധാനത്ത് നിന്ന് തിരിച്ച് പമ്പയില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് മടങ്ങുന്നതില്‍ വലിയ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഓൺലൈൻ റിസർവേഷൻ താളം തെറ്റിക്കുന്ന പൊലീസ് നടപടി പുനപരിശോധിക്കണമെന്ന് കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരി ആവശ്യപ്പെട്ടിരുന്നു.

അതേസമയം, യഥാർഥ ഭക്തരെയും തീർത്ഥാടകരെയും ശബരിമലയിലെത്തിക്കാൻ കടമയുണ്ടെന്ന് സര്‍ക്കാരിനെ ഹെെക്കോടതി ഇന്ന് ഓര്‍മിപ്പിച്ചിരുന്നു. അവർക്ക് വേണ്ട യാതൊരു സൗകര്യങ്ങളും സർക്കാർ ശബരിമലയിലൊരുക്കിയിട്ടില്ല. കെഎസ്ആർടിസിയ്ക്ക് ശബരിമലയിൽ കുത്തക നൽകുന്നത് ശരിയാണോയെന്നും കോടതി ചോദിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഭക്ഷണം കൊടുക്കാൻ അതി വേഗത വേണ്ട, അപകടകരമായ 'ഡെലിവറി' ഓട്ടം ഇനി വേണ്ട! പൂട്ടിട്ട് എംവിഡി, ഭക്ഷണ വിതരണ കമ്പനികൾക്ക് നോട്ടീസ്
കൊളസ്ട്രോള്‍ മറച്ചു വച്ചുവെന്ന് ഇൻഷുറൻസ് കമ്പനി, അങ്ങനെയൊരു ചോദ്യമേ ഉണ്ടായില്ലെന്ന് അങ്കമാലി സ്വദേശി; 33 ലക്ഷത്തിന്‍റെ ക്ലെയിം നല്‍കാന്‍ വിധി