മുന്‍ സര്‍ക്കാര്‍ തുടങ്ങിവച്ച ഭൂരഹിതരില്ലാത്ത കേരളം പദ്ധതി തുടരുമെന്ന് റവന്യൂ മന്ത്രി

By Web DeskFirst Published Jul 11, 2016, 5:28 AM IST
Highlights

മുന്‍ സര്‍ക്കാര്‍ തുടങ്ങിവച്ച ഭൂരഹിതരില്ലാത്ത കേരളം പദ്ധതി തുടരുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. ഭൂമിയുടെ ന്യായവിലയെ കുറിച്ച് ഉയര്‍ന്ന പരാതികള്‍ പരിശോധിക്കും. അടുത്ത അധ്യയന വര്‍ഷം മുതല്‍, സ്കൂള്‍ തുറക്കുന്ന ദിവസം തന്നെ പാഠപുസ്തകങ്ങള്‍ വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചു.

ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയിലൂടെ മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഭൂമി ലഭിച്ചത് 29,875 പേര്‍ക്കാണ്. പദ്ധതി എല്‍ഡിഎഫ് സര്‍ക്കാര്‍ തുടരും. വാസയോഗ്യമല്ലാത്ത ഭൂമി ഇത്തരത്തില്‍ വിതരണം ചെയ്തതായി പരാതി കിട്ടിയിട്ടുണ്ട്. ഇത്തരം ആക്ഷേപങ്ങള്‍ പരിശോധിക്കും. ദേവികുളത്ത് 2500 പേര്‍ക്ക് ഭൂമി വിതരണം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കും - ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.

ഭൂമിയുടെ ന്യായവിലയെ കുറിച്ച് ഉയര്‍ന്ന പരാതികള്‍ പരിഹരിക്കുമെന്ന് രജിസ്‍ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ സഭയെ അറിയിച്ചു. പാഠപുസ്തക വിതരണം ഘട്ടംഘട്ടമായി കൃത്യസമയത്ത് പൂര്‍ത്തിയാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് പറഞ്ഞു.ആദായകരമല്ലെന്ന് കണ്ട് പൂട്ടാന്‍ ഉത്തരവിട്ട സ്കൂളുകള്‍ ഏറ്റെടുക്കുന്ന നടപടികള്‍ പുരോഗമിക്കുന്നു. എയ്ഡ‍ഡ് മേഖലയില്‍ അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന 40 സ്കൂളുകള്‍ ഉണ്ടെന്നും വിദ്യാഭ്യാസമന്ത്രി സഭയെ അറിയിച്ചു.

click me!