'കൊലപാതകത്തില്‍ രാഷ്ട്രീയം കാണരുത്'; കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും വീട് സന്ദര്‍ശിച്ച് മന്ത്രി ഇ ചന്ദ്രശേഖരന്‍

By Web TeamFirst Published Feb 21, 2019, 10:33 AM IST
Highlights

അക്രമത്തെ തുടര്‍ന്നുണ്ടായ മരണമാണ്. കൊല്ലപ്പെട്ടവരും കൊലചെയ്തവരും രണ്ട് പ്രസ്ഥാനത്തിലായാല്‍ ബാക്കിയെല്ലം വ്യാഖ്യാനിക്കുന്നതാണെന്നും മന്ത്രി

കാസര്‍കോട്: റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ കാസര്‍കോട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിച്ചു. സര്‍ക്കാര്‍ പ്രതിനിധിയായാണ് മന്ത്രി കൃപേഷിന്‍റെയും ശരത് ലാലിന്‍റെയും വീട്ടിലെത്തിയത്. കൊലപാതക രാഷ്ട്രീയത്തെ എല്ലാവരും തള്ളണമെന്ന് കൃപേഷിന്‍റെ വീട്ടിലെത്തിയ മന്ത്രി പറഞ്ഞു. രാഷ്ട്രീയമായ തര്‍ക്കം ആളുകള്‍ തമ്മിലുള്ളപ്പോള്‍ അത് പറഞ്ഞ് പരിഹരിക്കേണ്ടതായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. 

കൊലപാതകത്തെ ഏതെങ്കിലും പാര്‍ട്ടിയോ മുന്നണിയോ സര്‍ക്കാരോ അംഗീകരിക്കില്ല. ഇടതുമുന്നണിയും അംഗീകരിക്കില്ല. കൊലപാതകം എപ്പോഴും വ്യക്തികള്‍ ചേര്‍ന്ന് നടക്കുന്ന സംഘടനത്തിന്‍റെ ഭാഗമാകാം. അത് പോലും ഇവിടെ ഉണ്ടായിട്ടില്ല. അക്രമത്തെ തുടര്‍ന്നുണ്ടായ മരണമാണ്. കൊല്ലപ്പെട്ടവരും കൊലചെയ്തവരും രണ്ട് പ്രസ്ഥാനത്തിലായാല്‍ ബാക്കിയെല്ലാം വ്യാഖ്യാനിക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

രാഷ്ട്രീയമായി ഇത്തരം കാര്യങ്ങള്‍ കൊണ്ടുപോകാന്‍ പാടില്ല. രാഷ്ട്രീയമായി ചേരി തിരിഞ്ഞ് നില്‍ക്കുന്നവര്‍ തമ്മില്‍ ഇത്തരം തര്‍ക്കങ്ങള്‍ നിലനില്‍ക്കുമ്പോള്‍ അത് പറഞ്ഞ് പരിഹരിക്കേണ്ടതായിരുന്നുവെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

click me!