എൻഡോസൾഫാൻ ഇരകളുടെ പട്ടിണി സമരം; റവന്യുമന്ത്രി ച‍ർച്ചക്ക് വിളിച്ചു

By Web TeamFirst Published Jan 31, 2019, 4:14 PM IST
Highlights

സെക്രട്ടേറിയറ്റിന് മുന്നിൽ പട്ടിണി സമരം നടത്തുന്ന എൻഡോസൾഫാൻ ഇരകളെ അനുനയിപ്പിക്കാൻ സര്‍ക്കാർ, സമരക്കാരെ റവന്യുമന്ത്രി ചര്‍ച്ചക്ക് വിളിച്ചു... 

തിരുവനന്തപുരം: എൻഡോ സൽഫാൻ സമരസമതിയുമായി നാളെ ചർച്ച റവന്യൂ മന്ത്രി ചർച്ച നടത്തും. 11.30ക്ക് നിയമസഭയിൽ വച്ച് ചർച്ചക്ക് ക്ഷണിച്ചതായി സമരസമിതി
 പ്രവർത്തകർ അറിയിച്ചു. സെക്രട്ടറിയേറ്റിന് മുന്നിൽ എൻഡോസൽഫാൻ ഇരകൾ സമര ചെയ്യുകയാണ്

എൻഡോസൾഫാൻ ബാധിതരായ എട്ടുകുട്ടികളും അവരുടെ രക്ഷിതാക്കളും അടക്കം മുപ്പതംഗ സംഘമാണ് തലസ്ഥാനത്ത് സമരം നടത്തുന്നത്. മുഴുവൻ ദുതിതബാധിതരേയും സർക്കാർ ലിസ്റ്റിൽ ഉൾപ്പെടുത്തുക,സുപ്രീം കോടതി വിധി പ്രകാരമുള്ള ധനസഹായം എല്ലാവർക്കും നൽകുക, കടങ്ങൾ എഴുതി തള്ളുക, പുനരധിവാസ ഗ്രാമം പദ്ധതി യാഥാർത്ഥ്യമാക്കുക തുടങ്ങിയവയാണ് ആവശ്യങ്ങൾ.


ഒരു വർഷംമുൻപ് ഇതുപോലെ കാസർകോടുനിന്നെത്തിയ ദുരിതബാധിതർ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്തിരുന്നു.അന്ന് നൽകിയ വാഗ്ദാനങ്ങൾ പൂർണമായി നടപ്പായില്ലെന്നാണ് സമര സമിതി ആരോപിക്കുന്നത്. അധികാരികളുടെ കണ്ണ് തുറക്കും വരെ പട്ടിണി സമരമെന്നാണ് നിലപാട്. 

അതേസമയം സർക്കാർ കണക്കിലുള്ള 6212 ദുരിത ബാധിതർക്കും ധനസഹായമായി ഇതുവരെ 184 കോടി രൂപ ചെലവഴിച്ചെന്ന് വ്യക്തമാക്കി റവന്യൂ വകുപ്പ് വാർത്താക്കുറിപ്പ് ഇറക്കി. സുപ്രീം കോടതി വിധി പ്രകാരം ധനസഹായത്തിന്‍റെ മൂന്ന് ഗഡുക്കളും നൽകി. ഈ സാഹചര്യത്തിൽ സമരത്തിൽ നിന്ന് പിൻമാറണമെന്നാണ് സർക്കാർ ആവശ്യപ്പെടുന്നത്.  

click me!