
തിരുവനന്തപുരം: നെല്ല് സംഭരണവുമായി സഹകരിക്കാൻ കഴിയില്ലെന്ന് മില്ലുടമകൾ അറിയിച്ചതായി ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ അറിയിച്ചു.സർക്കാരിന്‍റെ വ്യവസ്ഥകൾ അംഗീകരിക്കാൻ കഴിയില്ലെന്ന് മില്ലുടമകൾ അറിയിച്ചു.ഇക്കാര്യം ധനമന്ത്രിയുടെ ശ്രദ്ധയിൽ പ്പെടുത്തിയിട്ടുണ്ട്.മുൻപും പ്രതിസന്ധികൾ ഉണ്ടായിട്ടുണ്ട്.അപ്പോഴെല്ലാം സർക്കാർ ഉദാരമായ സമീപനമാണ് സ്വീകരിച്ചത്.തുടർ ചർച്ചയുടെ തീയതി തീരുമാനിച്ചിട്ടില്ല എന്നും മന്ത്രി പറഞ്ഞു
കനത്ത നഷ്ടം സഹിച്ചാണ് സംസ്ഥാനത്തെ മില്ലുടമകൾ മുന്നോട്ടു പോകുന്നതെന്ന് കേരള റൈസ് മില്ലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ. എല്ലാ വർഷവും നെല്ലു സംഭരിക്കാറാവുന്ന സമയത്ത് സർക്കാർ നൽകുന്ന ഉറപ്പുകൾ പാലിക്കപ്പെടാറില്ല. 100 കിലോ നെല്ല് സംഭരിക്കുമ്പോൾ 66.5 കിലോ അരി സപ്ലൈകോയ്ക്ക് നൽകണമെന്ന നിർദ്ദേശം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നും അതിനാലാണ് മുഖ്യമന്ത്രി മുന്നോട്ടുവച്ച നിർദ്ദേശം തള്ളിക്കളയാൻ തീരുമാനിച്ചതെന്നും സംഘടനാ നേതാക്കൾ കൊച്ചിയിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam