റിപ്പബ്ലിക്ദിന പരേഡ് കാണാന്‍ രാഹുലിന് ആറാംനിര; തരംതാണ രാഷ്ട്രീയമെന്ന് കോൺഗ്രസ്

Published : Jan 26, 2018, 07:26 PM ISTUpdated : Oct 05, 2018, 02:20 AM IST
റിപ്പബ്ലിക്ദിന പരേഡ് കാണാന്‍ രാഹുലിന് ആറാംനിര; തരംതാണ രാഷ്ട്രീയമെന്ന് കോൺഗ്രസ്

Synopsis

റിപ്ലബ്ലിക് ദിന പരേഡ‍് കാണാൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയ്ക്ക് അനുവദിച്ചത് ആറാം നിരയിലെ ഇരിപ്പിടം. രാഷ്ട്രപതി ഭവനിലെ അറ്റ് ഹോം വിരുന്നിലും പിൻനിരയിലായിരുന്നു രാഹുലിന്‍റെ സ്ഥാനം മോദി സര്‍ക്കാരിന്‍റേത് തരംതാണ രാഷ്ട്രീമാണെന്നായിരുന്നു കോൺഗ്രസ് വിമര്‍ശനം.

എൽ കെ അദ്വാനി, ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ എന്നിവര്‍ക്ക് മുൻ നിരയിൽ സ്ഥാനം നൽകിയപ്പോഴാണ് രാഹുൽ ഗാന്ധിക്ക് ആറാം നിരയിൽ ഇരിപ്പിടം നൽകിയ.ത്.  നാലാം നിരയിലാണ് രാഹുൽ ഗാന്ധിയ്ക്ക് സ്ഥാനമെന്നായിരുന്നു ആദ്യ സൂചനയെങ്കിലും ഔദ്യോഗിക അറിയിപ്പ് വന്നപ്പോഴാണ് ഇരിപ്പിടം ആറാം നിരയിലേക്ക് മാറ്റിയത്. രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിനൊപ്പമാണ് രാഹുൽ റിപ്പബ്ലിക് ദിന പരേഡ് കണ്ടത്. പൊതുജനങ്ങളുടെ ഇരിപ്പിടത്തിന് തൊട്ട് മുൻപിലെ നിരയിലാണ് രാഹുൽ ഇരുന്നത്. 

കോൺഗ്രസ് അധ്യക്ഷയായിരുന്നപ്പോൾ സോണിയ ഗാന്ധിയ്ക്ക് മുൻനിരയിലെ ഇരിപ്പിടമായിരുന്നു മോദി സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. എന്നാൽ കോൺഗ്രസ് അധ്യക്ഷനായ ശേഷമുള്ള ആദ്യ റിപ്പബ്ലിക് ദിനത്തിൽ  അഹങ്കാരികളായ ഭരണാധികാരികൾ    രാഹുലിനെ  അപമാനിച്ചുവെന്നായിരുന്നു കോൺഗ്രസിന്‍റെ ട്വീറ്റ്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതി ഭവനിലെ അറ്റ് ഹോം വിരുന്നിലും പിൻനിരയിലായിരുന്നു രാഹുലിന്‍റെ സ്ഥാനം. വിരുന്നിനിടെ രാഹുലിന്‍റെ അടുത്തെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി അഭിഭാദ്യം ചെയ്തു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പൂപ്പൽ ബാധിച്ച ഇറച്ചിയും കട്ലെറ്റും പാൽ ഉൽപന്നങ്ങളും, ബെംഗളൂരു നഗരത്തിലെ പ്രമുഖ മാളിൽ നിന്ന് കണ്ട് കെട്ടിയത് 132 കിലോ പഴകിയ ഭക്ഷ്യവസ്തുക്കൾ
'എഐ സർജറിയിലൂടെ നഷ്ടപ്പെട്ട വിരൽ ചേർത്തുതന്നിട്ടുണ്ട്'; അർജുൻ ആയങ്കിയ്ക്കൊപ്പമുള്ള വ്യാജ എഐ ചിത്രം, നിയമനടപടിയുമായി പി. ജയരാജൻ