
കൊച്ചി: ഒരു ദിവസം കൊണ്ട് പ്രതീക്ഷകള്‍ക്കും അപ്പുറമുള്ള മാറ്റം നിങ്ങളിലുണ്ടാക്കാന്‍ തയാറാണോ? കൃത്യമായും ശാസ്ത്രത്തിന്‍റെ സഹായത്തോടെ ജീവിതത്തിന് ഒരു മാറ്റം കൊണ്ട് വരുവാന്‍ ഇതാ ഒരു അവസരം. പരിവര്‍ത്തന്‍ ലെെഫ് ട്രാന്‍സ്ഫര്‍മേഷന്‍ ഫൗണ്ടേഷന്‍ എന്ന എന്‍ജിഒയും ഏഷ്യാനെറ്റ് ന്യൂസും പ്രശസ്ത ട്രാൻസ്ഫോർമേഷൻ കോച്ചുമായ സജീവ് നായര്‍ക്കൊപ്പം അതിനായി കെെകോര്‍ക്കുന്നു.
ചിന്തക്കും ശീലങ്ങൾക്കും ഒരു പൊളിച്ചെഴുത്തു എന്ന ആശയത്തിലൂന്നി റെെസ് അപ് എന്ന പ്രോഗ്രാം ഫെബ്രുവരി പത്തിന് അങ്കമാലി അഡ്ലക്സ് കണ്‍വന്‍ഷന്‍ സെന്‍ററിലാണ് സംഘടിപ്പിക്കുന്നത്. ഇതിനുള്ള രജിസ്ട്രേഷന്‍ നടപടികള്‍ ആരംഭിച്ച് കഴിഞ്ഞു.
രാവിലെ 9.30ന് ആരംഭിച്ച് രാത്രി ഏഴര വരെ നീളുന്ന തരത്തിലാണ് പ്രോഗ്രാം തയാറാക്കിയിരിക്കുന്നത്. രജിസ്ട്രേഷനായും കൂടുതല്‍ വിവരങ്ങള്‍ക്കായും 6282902893 എന്ന നമ്പറില്‍ ബന്ധപ്പെടുക. വെബ് സെെറ്റ് www.riseupconventions.com. പ്ലാറ്റിനം, ഗോള്‍ഡ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലായാണ് രജിസ്ട്രേഷന്‍ ചെയ്യാന്‍ സാധിക്കുക. പ്ലാറ്റിനം സര്‍ക്കിളിന് 5,900, ഗോള്‍ഡിന് 3,900 എന്നിങ്ങനെയാണ് രജിസ്ട്രേഷന്‍ ഫീ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam