
ജയില്‍മേധാവി സ്ഥാനമൊഴിഞ്ഞ ശേഷമാണ് എക്‌സൈസ് കമ്മീഷണറായിരുന്ന അനില്‍ സേവ്യറില്‍ നിന്നും ഋഷിരാജ് സിങ് ചുമതലയേറ്റെടുത്തത്. സര്‍ക്കാര്‍ നയം അനുസകരിച്ച് നടപടികള്‍ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നാടിനെ ലഹരിവിമുക്തക്കാന്‍ ജനപങ്കാളിത്തത്തോടെ നടപടികള്‍ സ്വീകരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പരാതപ്പെട്ടികള്‍ സ്ഥാപിക്കും. പരാതിക്കാരന്റെ പേരോ ഫോണ്‍ നമ്പറോ ഒന്നും വെളിപ്പെടുത്തേണ്ടതില്ല. പരാതികള്‍ താന്‍ നേരിട്ടും പരിശോധിക്കുമെന്ന് ഋഷിരാജ് സിംഗ് പറഞ്ഞു. 9447178000 എന്ന എക്‌സൈസ് കമ്മീഷണറുടെ നമ്പറില്‍ നേരിട്ട് പരാതികള്‍ അറിയിക്കാം. എക്‌സൈസ് കണ്‍ട്രോള്‍ റൂമിലോ ഇ-മെയില്‍ മുഖേനയോ പരാതികളറിയിച്ചാല്‍ കര്‍ശന നടപടിയുണ്ടാകും.
നടപടികള്‍ ശക്തമാക്കാന്‍ എക്‌സൈസിന്റെ അംഗബലത്തിലെ കുറവ് ഒരു പ്രശ്നമല്ല. 20,000 കേസുകള്‍ പ്രതിവര്‍ഷം റിപ്പോട്ട് ചെയ്യുന്നുണ്ട്. പരിശോധനാ ഫലങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ സംസ്ഥാനത്തിന് പുറത്തേക്ക് അയക്കുന്ന കാര്യവും പരിശോധിക്കുമെന്നും ഋഷിരാജ് സിംഗ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam