14 സെക്കന്‍ഡ് ഒരു പെണ്‍കുട്ടിയെ തുറിച്ചുനോക്കിയാല്‍ പൊലീസ് കേസെടുക്കുമെന്ന് ഋഷിരാജ് സിംഗ്

By Web DeskFirst Published Aug 14, 2016, 1:31 PM IST
Highlights

പതിന്നാല് സെക്കന്‍ഡ് ഒരാള്‍ ഒരു പെണ്‍കുട്ടിയെ തുറിച്ച് നോക്കിയാല്‍ പൊലീസ് കേസെടുക്കുമെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്. എന്നാല്‍, അതിക്രമം നേരിട്ടാല്‍ പെണ്‍കുട്ടികള്‍ തന്നെ മുന്നിട്ടിറങ്ങി പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസം നേടുന്ന പെണ്‍കുട്ടികളുടെ എണ്ണം കുറഞ്ഞുവെന്ന് എക്‌സൈസ് കമ്മീഷണര്‍ പറഞ്ഞു. ഇതും ചൂഷണത്തിന്റെ ഒരു വശമാണ്. പെണ്‍കുട്ടികള്‍ യഥാസമയത്ത് പ്രതികരിക്കാത്തത് ചൂഷണം കൂടിവരാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് അനുകൂലമാണ് രാജ്യത്തെ നിയമങ്ങള്‍.

കൊച്ചിയില്‍ സി എ വിദ്യാര്‍ത്ഥികളുടെ സംഘടനയായ സികാസ സംഘടിപ്പിച്ച സാംസ്‌കാരികോത്സവം  ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഋഷിരാജ് സിംഗ്. പിന്നണി ഗായകന്‍ സച്ചിന്‍ വാര്യരായിരുന്നു ചടങ്ങില്‍ മുഖ്യാതിഥി.

click me!