
ന്യൂഡല്‍ഹി: ഇ അഹമ്മദ് എം പിയ പ്രവേശിപ്പിച്ചിരിക്കുന്ന ദില്ലി രാം മനോഹർ ലോഹ്യ ആശുപത്രിക്കു മുന്നില്‍ പ്രതിഷേധം. ആശുപത്രിയിലെത്തിയ സോണിയാ ഗാന്ധിയെ ഇ അഹമ്മദിനെ കാണാൻ അനുവദിക്കാത്തതിനെ തുടര്‍ന്ന് ആശുപത്രിക്ക് മുന്നിൽ കോൺഗ്രസ് പ്രവര്‍ത്തകരാണ് പ്രതിഷേധിക്കുന്നത് . ഇ അഹമ്മദിനെ കാണാൻ അനുവദിക്കാത്തതിൽ ദുരൂഹതയെന്ന് കോൺഗ്രസ് ആരോപിച്ചു . കാണാൻ അനുവദിക്കാത്തതിൽ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി . പൊലീസ് ആശുപത്രി അധികൃതരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുയാണ്. അധികൃതരുടെ പെരുമാറ്റം ഞെട്ടിച്ചുവെന്ന് മകൻ നസീർ അഹമ്മദ് പറഞ്ഞു. അധികൃതരുടേത് ക്രൂരമായ നടപടിയെന്ന് ഇ ടി മുഹമ്മദ് ബഷീറും പറഞ്ഞു . ആശുപത്രിയിൽ പ്രവർത്തകരുടെ പ്രതിഷേധം തുടരുകയാണ്.ചൊവ്വാഴ്ച പാര്‍ലമെന്‍റില്‍ കുഴഞ്ഞുവീണ ഇ അഹമ്മദിന്‍റെ നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. രാഹുല്‍ ഗാന്ധിയും ആശുപത്രിയിലെത്തിയിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam